ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണർ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് മുന്നേറ്റം. ഗ്രാമീണ മേഖലയിലെ വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ ഹന്നൻ മൊല്ല പറഞ്ഞു.
പലയിടത്തും 1000 വോട്ടുകൾക്ക് മേൽ വ്യത്യാസമില്ല. അതിനാൽ പ്രവണതയിലും ഫലത്തിലും മാറ്റമുണ്ടാകുമെന്നും തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് പ്രതീക്ഷയുണ്ടെന്നും മൊല്ല വ്യക്തമാക്കി. സിപിഎം, സിപിഐ, സിപിഐ-എംഎൽ തുടങ്ങിയ ഇടതുപാർട്ടികൾ കോൺഗ്രസും ആർജെഡിയുമായി കൈകോർത്ത് ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ മഹാസഖ്യം രൂപീകരിച്ചത്.