ന്യൂഡൽഹി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്ര മന്ത്രി എംജെ അക്ബര്‍ നൽകിയ ക്രിമിനൽ മാനനഷ്ട കേസ് ഡൽഹി കോടതി തള്ളി. സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ടെന്നും വിഷയത്തിൽ ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. വർഷങ്ങൾക്ക് ശേഷവും നേരിട്ട അതിക്രമണങ്ങളെ കുറിച്ച് സ്ത്രീകൾക്ക് പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി. 2018ലെ മി ടൂ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അക്ബറിനെതിരെ രമണി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നത്.
മി ടൂ; എം.ജെ. അക്ബര്‍ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി - എം ജെ അക്ബര്‍
സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ടെന്നും വിഷയത്തിൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു

എം. ജെ. അക്ബര്‍
പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവം കാണിച്ച് രമണി തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അക്ബർ 2018 ഒക്ടോബർ 15നാണ് പരാതി നൽകിയത്. 2018 ഒക്ടോബർ 17ന് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. മി ടൂ വെളിപ്പെടുത്തലിന്‍റെ ഭാഗമായി അക്ബറിനെതിരെ ഉയർന്ന എല്ലാ ലൈംഗിക പീഡന ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു.