ന്യൂഡൽഹി :കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയോഗിക്കണമെന്ന് നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ). ഡൽഹിയിൽ നടന്ന ദേശീയ ഭാരവാഹി യോഗത്തിന്‍റേതാണ് നിലപാട്.
രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് എന്‍.എസ്.യു.ഐ - congress
വിദ്യാർഥികൾക്കും അവരുടെ പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയിൽ രാഹുൽ ഗാന്ധിയെ അധ്യക്ഷനായി നിയമിക്കണമെന്നാണ് നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്.
വിദ്യാർഥികൾക്കും അവരുടെ പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. വിവിധ മേഖലകളിൽ വിദ്യാർഥികളുടെ സാഹോദര്യ നീതിക്കുവേണ്ടി പോരാടുന്നയാളുമാണ്. വിദ്യാർഥി സമൂഹത്തോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹം തിരിച്ചറിയുന്നുവെന്നും അത് തങ്ങളെ കൂടുതൽ ശക്തരാക്കുന്നുവെന്നും യൂണിയൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയ്‌ക്ക് ഉയരങ്ങളിൽ എത്താൻ കഴിയും. ഇത്തരത്തില്‍ രാജ്യത്ത് സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും എൻഎസ്‌യു വ്യക്തമാക്കി.