കേരളം

kerala

ETV Bharat / bharat

ബാഗിനുള്ളില്‍ ഒളിപ്പിച്ച പഴയ ഗ്രനേഡ് കണ്ടെത്തി; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം - മൊഹമ്മദ്‌പൂരില്‍

തിങ്കളാഴ്ച്ച ലഭിച്ച ഫോണ്‍ കോളിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഗ്രനേഡ് കണ്ടെത്തിയത്.

grenade recover in Delhi  grenade siezed in Delhi  grenade in Delhi  പഴയ ഗ്രനേഡ് കണ്ടെത്തി  മൊഹമ്മദ്‌പൂരില്‍  ബാഗിനുള്ളില്‍ ഒളിപ്പിച്ച പഴയ ഗ്രനേഡ് കണ്ടെത്തി
ബാഗിനുള്ളില്‍ ഒളിപ്പിച്ച പഴയ ഗ്രനേഡ് കണ്ടെത്തി

By

Published : Apr 26, 2022, 9:05 AM IST

ന്യൂഡല്‍ഹി:തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൊഹമ്മദ്‌പൂരില്‍ നിന്നും ഗ്രനേഡ് കണ്ടെടുത്തു. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ സംഘം പഴയതും തുരുമ്പിച്ചതുമായ ഗ്രനേഡ് കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകുന്നേരം മൊഹമ്മദ്പൂരില്‍ നിന്ന് അജ്ഞാത ബാഗുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസിലേക്ക് ഫോണ്‍ കോള്‍ വരികെയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മേഖലയില്‍ പൊലിസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സൗത്ത് വെസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.

also read: ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ; സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു

ABOUT THE AUTHOR

...view details