കേരളം

kerala

ETV Bharat / bharat

'രക്‌ത ചന്ദ്രന്‍' ഇന്ന് ആകാശത്ത് ; വിസ്‌മയക്കാഴ്‌ച പൂര്‍ണതോതില്‍ ദൃശ്യമാവുക ഇവിടങ്ങളില്‍

ഇന്ത്യയിലടക്കം ലോകത്ത് പല ഭാഗങ്ങളിലും ഇന്ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. രക്‌തചന്ദ്രനെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു

Nov 8 Lunar eclipse  രക്‌ത ചന്ദ്രന്‍  ചന്ദ്രഗ്രഹണം  ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്  എന്താണ് രക്‌ത ചന്ദ്രന്‍  what is blood moon  what is Lunar eclipse
രക്‌ത ചന്ദ്രന്‍ ഇന്ന് ആകാശത്ത് പ്രത്യക്ഷപ്പെടും; വിസ്‌മയ കാഴ്‌ച പൂര്‍ണതോതില്‍ രാജ്യത്ത് ദൃശ്യമാകുക വടക്ക് കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍

By

Published : Nov 8, 2022, 3:07 PM IST

Updated : Nov 8, 2022, 3:34 PM IST

മുംബൈ : ഇന്ന് രാജ്യത്ത് 'രക്‌ത ചന്ദ്രന്‍' ദൃശ്യമാകും. ഭൂമി അതിന്‍റെ ഒരേ ഒരു സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനില്‍ നിഴല്‍ പതിപ്പിച്ച് കൊണ്ടുള്ള ചന്ദ്രഗ്രഹണം ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഒക്‌ടോബര്‍ 25ന് ഉണ്ടായ ഭാഗിക സൂര്യഗ്രഹണം കഴിഞ്ഞ് 14 ദിവസങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ചന്ദ്രഗ്രഹണം വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലാണ് പൂര്‍ണതോതില്‍ ദൃശ്യമാവുക. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ സൂര്യാസ്‌തമയത്തിന് ശേഷം ഭാഗികമായേ ചന്ദ്രഗ്രഹണം കാണാനാവുകയുള്ളൂവെന്ന് എജിസിഎ(Akash Ganga Centre for Astronomy) ഡയറക്‌ടര്‍ ഭരത് അദുര്‍ പറഞ്ഞു.

അടുത്ത രക്‌ത ചന്ദ്രനെ കാണണമെങ്കില്‍ മൂന്ന് വര്‍ഷമെടുക്കും :ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മൂടുകയും ഈ അവസരത്തില്‍ ചന്ദ്രന്‍ കടും ചുവപ്പ് നിറത്തില്‍ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസത്തിനെയാണ് 'രക്ത ചന്ദ്രന്‍'( Blood Moon) എന്ന് വിളിക്കുന്നത്. വിസ്‌മയകരമായ കാഴ്‌ചയാണ് ഈ പ്രതിഭാസം നല്‍കുന്നത്. ഇന്നത്തെ പൂര്‍ണ ചന്ദ്രഗ്രഹണം കഴിഞ്ഞാല്‍ അടുത്തതിനായി മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവരും. 2025 സെപ്‌റ്റംബര്‍ 7നാണ് ഇനിയുണ്ടാവുക.

ഭൂമി ചന്ദ്രന്‍റേയും സൂര്യന്‍റേയും ഇടയില്‍ വരികയും ഭൂമി അതിന്‍റെ ഭീമാകാരമായ നിഴല്‍ ചന്ദ്രനില്‍ പതിപ്പിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. നിഴല്‍ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രനില്‍ വലയം ചെയ്യും.

ചന്ദ്രന്‍റെ നാലിരട്ടി വലിപ്പമുണ്ട് ഭൂമിക്ക്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3.85 ലക്ഷം കിലോമീറ്ററാണ്. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലിനാല്‍ ചന്ദ്രന്‍ പൂര്‍ണമായും പുതയ്‌ക്കപ്പെടും. ഭൂമിയുടെ നിഴലിനെ 'അബ്ര'(umbra) എന്നാണ് ശാസ്‌ത്രലോകം വിളിക്കുന്നത്.

രക്തചന്ദ്ര പ്രതിഭാസത്തെ ശാസ്‌ത്രീയമായി വിളിക്കുന്നത് റെയ്‌ലി സ്‌കാറ്ററിംഗ് എന്നാണ്. ഗ്രഹണ സമയത്ത് ചന്ദ്രനിലെത്തുന്ന സൂര്യപ്രകാശം കടന്നുപോകുന്നത് ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി ആയതുകൊണ്ടാണ് ചന്ദ്രന്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നത്. പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, അമേരിക്കന്‍ ഭൂഖണ്ഡം, ഓസ്ട്രേലിയ, വടക്കന്‍ അറ്റ്‌ലാന്‍റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളില്‍ നിന്നും ഇന്നത്തെ രക്‌ത ചന്ദ്രനെ കാണാന്‍ സാധിക്കും.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം വീക്ഷിക്കാം :ഗ്രഹണവുമായി ബന്ധപ്പെട്ട് പല മതപരമായ വിഷയങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടേയോ വീക്ഷിക്കുന്നതിന് യാതൊരു കുഴപ്പവുമില്ലെന്ന് പ്രൊഫ. അദുർ വ്യക്തമാക്കി. കൊഹിമ, അഗര്‍ത്തല, ഗുവാഹത്തി തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ നഗരങ്ങളില്‍ പൂര്‍ണ ചന്ദ്ര ഗ്രഹണം ദൃശ്യമാകും. അതേസമയം ചന്ദ്രഗ്രഹണത്തിന്‍റെ ത്രസിപ്പിക്കുന്ന ആരംഭഘട്ടം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് നഷ്‌ടമാകും. ഇതിന് കാരണം ഗ്രഹണ സമയത്ത് ഈ ഭാഗങ്ങളില്‍ ചന്ദ്രന്‍ ചക്രവാളത്തിന് താഴെയായിരിക്കും എന്നതിനാലാണ്.

മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളില്‍ ഗ്രഹണം ഭാഗികമായി മാത്രമേ ദൃശ്യമാവുകയുള്ളൂ. ഉദാഹരണത്തിന് മുംബൈയില്‍ ഗ്രഹണത്തിന്‍റെ 14 ശതമാനം മാത്രമാണ് ദൃശ്യമാവുക. എന്നാല്‍ മഹാരാഷ്‌ട്രയിലെ മറ്റൊരു നഗരമായ നാഗ്‌പൂരില്‍ 60 ശതമാനം കാണാം. ജമ്മുകശ്‌മീര്‍ തലസ്‌ഥാനമായ ശ്രീനഗറില്‍ 66 ശതമാനം ദൃശ്യമാകും. കേരളത്തിലും ഭാഗികമായി മാത്രമേ കാണാനാകൂ.

Last Updated : Nov 8, 2022, 3:34 PM IST

ABOUT THE AUTHOR

...view details