കേരളം

kerala

By

Published : Apr 13, 2023, 2:55 PM IST

ETV Bharat / bharat

പ്രശസ്‌ത സിനിമ-നാടക നടി ഉത്തര ബയോക്കര്‍ അന്തരിച്ചു

അര്‍ബുദത്തോട് പടപൊരുതി ഒടുവില്‍ ഉത്തര ബയോക്കര്‍ യാത്രയായി. മൃണാൾ സെന്നിന്‍റെ ഏക് ദിൻ അഛാനക് എന്ന ചിത്രത്തിലൂടെ പ്രശസ്‌തയാണ് ഉത്തര ബയോക്കര്‍.

Noted actor Uttara Baokar passes away at 79  Uttara Baokar passes away at 79  Uttara Baokar passes away  Uttara Baokar  Noted actor Uttara Baokar  നടി ഉത്തര ബയോക്കര്‍ അന്തരിച്ചു  ഉത്തര ബയോക്കര്‍ അന്തരിച്ചു  ഉത്തര ബയോക്കര്‍  National Award winning actor Uttara Baokar  National Award winning actor Uttara Baokar  Baokar played many different roles  Baokar was a National School of Drama student  Filmmaker Sunil Sukthankar about Uttara Baokar  അര്‍ബുധത്തോട് പടപൊരുതി ഒടുവില്‍ യാത്രയായി  ണാൾ സെന്നിന്‍റെ ഏക് ദിൻ അഛാനക്  ഏക് ദിൻ അഛാനക്
പ്രശസ്‌ത സിനിമ-നാടക നടി ഉത്തര ബയോക്കര്‍ അന്തരിച്ചു

Uttara Baokar passes away: പ്രശസ്‌ത നടിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ അന്തരിച്ചു. 79 വയസായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായിരുന്ന ബയോക്കർ ചൊവ്വാഴ്‌ചയോടെയാണ് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.

National Award winning actor Uttara Baokar: ബുധനാഴ്‌ച രാവിലെ ബയോക്കറുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഏറെ നാളായി അര്‍ബുദവുമായി മല്ലിടുകയായിരുന്നു ഉത്തര ബയോക്കര്‍. മൃണാൾ സെന്നിന്‍റെ 'ഏക് ദിൻ അഛാനക്' എന്ന സിനിമയിലൂടെ ബയോക്കർ ശ്രദ്ധേയയായിരുന്നു. ഈ സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

Also Read:പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

Uttara Baokar received National Award for the best supporting actress: മറാത്തിയിലും ബോളിവുഡിലും ബയോക്കര്‍ ഒരുപോലെ തിളങ്ങി. രണ്ട് മേഖലകളിലും ബയോക്കർ തന്‍റേതായ അഭിനയമികവിലൂടെ പ്രശസ്‌തിയാര്‍ജ്ജിച്ചു. 'ഉംറാവു ജാൻ' പോലുള്ള നാടകങ്ങളിലെ ഉത്തര ബയോക്കറുടെ ശക്തമായ പ്രകടനങ്ങൾ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Uttara Baokar directed hindi version of Marathi play Sandhyachhaya: ജയന്ത് ദൽവിയുടെ മറാത്തി നാടകമായ 'സന്ധ്യാഛായ'യുടെ ഹിന്ദി പതിപ്പ് കുസും കുമാര്‍ ഒരുക്കിയിരുന്നു. 'സന്ധ്യാഛായ'യുടെ ഹിന്ദി പതിപ്പിനെ ആസ്‌പദമാക്കി ബയോക്കര്‍ ഒരു സിനിമയും സംവിധാനം ചെയ്‌തു.

Baokar was a National School of Drama student: നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നും അഭിനയം പഠിച്ച ബയോക്കറിന് 1984ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു. പിന്നീട് സ്‌കൂളിലെ പ്രൊഫസർ പദവി അലങ്കരിച്ചു.

Also Read:ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലുസൈൽ റാൻഡന്‍റെ മരണം; 118 വർഷത്തെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Baokar played many different roles in various plays: 'മുഖ്യമന്ത്രി'യിലെ 'പത്മാവതി', 'മേന ഗുർജരി'യിലെ മേന', 'ഷേക്‌സ്‌പിയറു'ടെ 'ഒഥല്ലോ'യിലെ 'ഡെസ്ഡിമോണ', നാടകകൃത്ത് ഗിരീഷ് കർണാടിന്‍റെ തുഗ്ലക്കി'ലെ അമ്മ തുടങ്ങി നിരവധി നാടകങ്ങളിൽ ബായോക്കർ നിരവധി വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്‌തു. ഗോവിന്ദ് നിഹ്‌ലാനിയുടെ 'തമസ്' എന്ന ചിത്രത്തില്‍ അഭിനയിച്ച് ബയോക്കര്‍ ശ്രദ്ധ നേടി.

Filmmaker Sunil Sukthankar about Uttara Baokar: നിരവധി പേര്‍ ബയോക്കറുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകന്‍ സുനില്‍ സുക്തങ്കറും ബയോക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ബയോക്കര്‍ക്കൊപ്പം താൻ എട്ടോളം ഫീച്ചർ ഫിലിമുകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന്‌ സുനിൽ സുക്തങ്കർ പറഞ്ഞു. നമ്മുടെ സിനിമകളിൽ അവർ പലതരം സ്‌ത്രീ വേഷങ്ങൾ ചെയ്‌തുവെന്നും അവര്‍ ഒരു അച്ചടക്കമുള്ള അഭിനേത്രിയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

Also Read:മോഹിനിയാട്ടത്തിന് ആഗോള പ്രശസ്‌തി നല്‍കിയ പ്രശസ്‌ത നർത്തകി കനക് റെലെ അന്തരിച്ചു

ABOUT THE AUTHOR

...view details