ന്യൂഡല്‍ഹി :പൊലീസിനെയോ മറ്റ് അധികാരികളെയോ ഭയമില്ലെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്‌തത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കീഴില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവര്‍ രാപ്പകലില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. പ്രതിരോധ സാമഗ്രികള്‍ എവിടെ നിന്ന് ലഭിക്കുന്നുവെന്നാണ് പൊലീസ് ചോദിച്ചത്. മറുപടി കൃത്യമായി എഴുതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും വിതരണം ചെയ്‌തതില്‍ ബി.വി ശ്രീനിവാസിനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് വെള്ളിയാഴ്‌ച ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊവിഡ് മരുന്നുകള്‍ വിതരണം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് നാലിന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ മറപിടിച്ചായിരുന്നു ചോദ്യം ചെയ്യല്‍.