കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ കടക്കാത്ത ഗ്രാമം; മാതൃകയാക്കാം കൊലെറംഗയെ - കൊവിഡ്‌ 19

ഇതുവരെ ഒറ്റ കൊവിഡ്‌ കേസ്‌ പോലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Not even a single corona case found in this village... Read how?  കൊവിഡ്‌ കടക്കാത്ത ഗ്രാമം  കൊലെറംഗ ഗ്രാമം  ഉത്തര കന്നഡ  karnadaka  uttara kannada  kannada village  no covid cases reported  covid cases india  india covid update  കൊവിഡ്‌ വ്യാപനം  കൊവിഡ്‌ ഇന്ത്യ  കൊവിഡ്‌ 19  കര്‍ണാടക
കൊവിഡ്‌ കടക്കാത്ത ഗ്രാമം; മാതൃകയാക്കാം കൊലെറംഗയെ

By

Published : Jun 17, 2021, 1:21 PM IST

കര്‍വാര്‍: ലോകമാകെ കൊവിഡ്‌ ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണ വൈറസിന് ഇതുവരെ എത്തിപ്പെടാന്‍ കഴിയാത്ത ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. ഉത്തര കന്നഡയിലെ കൊലെറംഗ ഗ്രാമം.

കൊവിഡിന്‍റെ ഒന്നും രണ്ടും തരംഗത്തില്‍ ലോകത്ത് കോടിക്കണക്കിന് ആളുകളെ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്‌തു. എന്നാല്‍ കൊലെറംഗയില്‍ ആര്‍ക്കും ഇതുവരെ രോഗം ബാധിച്ചിട്ടില്ലന്നത് അത്‌ഭുതത്തോടെയാണ് ലോകം കാണുന്നത്. കൃത്യതയും ഏകോപനത്തോടെയുമുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് കൊവിഡിനെ ചെറുത്തു നില്‍ക്കാന്‍ ഇവരെ സഹായിച്ചത്.

ഗ്രാമത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല

പ്രധാനമായും ക്ഷീര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടെയുള്ളവര്‍. കൊവിഡിന്‍റെ ആദ്യം തരംഗം മുതല്‍ തന്നെ ഗ്രാമത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗ്രാമത്തിലുള്ളവര്‍ക്ക് പുറത്തോട്ടോ പുറത്ത് നിന്നുള്ളവര്‍ക്ക് ഗ്രാമത്തിന് ഉള്ളിലേക്കോ പ്രവേശനം നിരോധിച്ചു.

അവശ്യ സാധനങ്ങള്‍ പുറത്ത് നിന്ന് എത്തിക്കും

ഗ്രാമത്തിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവരും. അവരും ഗ്രാമത്തിന് പുറത്ത് കഴിയണം. അങ്ങനെ സ്വയം പ്രഖ്യാപിത ലോക്ക്‌ഡൗണിലൂടെയാണ് കൊലെറംഗ ഗ്രാമവാസികള്‍ കൊവിഡിനെ ചെറുത്തത്. ഏതാണ്ട് മുഴുവന്‍ ആളുകളും ഇവിടെ വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ്‌ മൂന്നാം തരംഗത്തെ എങ്ങനെ നേരിടണമെന്ന ചര്‍ച്ചയും ഇവിടെ ആരംഭിച്ചു കഴിഞ്ഞു.

ABOUT THE AUTHOR

...view details