കേരളം

kerala

ETV Bharat / bharat

അഖില്‍ ഗോഗോയിയുടെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി - supreme court

2019ല്‍ അസമില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ജാമ്യ ഹര്‍ജി നിരസിച്ചത്.

SC on activist Akhil Gogoi's bail plea  farmers' rights activist Akhil Gogoi  anti-CAA protests in Assam  അഖില്‍ ഗോഗോയിയുടെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി  അഖില്‍ ഗോഗോയി  അസം കര്‍ഷക നേതാവ് അഖില്‍ ഗോഗോയി  അസം സിഎഎ പ്രക്ഷോഭം  Akhil Gogoi news  supreme court  supreme court latest news
അഖില്‍ ഗോഗോയിയുടെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി

By

Published : Feb 11, 2021, 1:13 PM IST

ന്യൂഡല്‍ഹി: അസമിലെ കര്‍ഷക നേതാവായ അഖില്‍ ഗോഗോയിയുടെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി. 2019ല്‍ അസമില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ജാമ്യ ഹര്‍ജി നിരസിച്ചത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. കേസില്‍ 2019 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് കര്‍ഷക നേതാവായ അഖില്‍ ഗോഗോയ്.

പൗരത്വ നിയമത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം നടന്നെന്നും എന്നാല്‍ വിഷയം തീവ്രവാദവുമായി ബന്ധപ്പെടുത്തരുതെന്നും ഗോഗോയിയുടെ കൗണ്‍സില്‍ ജയ്‌ദീപ് ഗുപ്‌ത വാദത്തിനിടെ കോടതിയെ ബോധിപ്പിച്ചു. ചില സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നെന്നും എന്നാല്‍ തന്‍റെ കക്ഷിക്കെതിരെ വ്യക്തമായ തെളിവുകളിലെന്നും ജയ്‌ദീപ് ഗുപ്‌ത കോടതിയെ അറിയിച്ചു.

എന്നാല്‍ നിലവിലെ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പിന്നീട് വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഗുവാഹത്തി ഹൈക്കോടതിയും അഖില്‍ ഗോഗോയിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഗോഗോയി സുപ്രീം കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details