കേരളം

kerala

ETV Bharat / bharat

ഏഴ് എഞ്ചിനുകള്‍ക്ക് വനിതാ യോദ്ധാക്കളുടെ പേര് നല്‍കി നോർതേൺ റെയിൽ‌വെ - വനിതാ യോദ്ധാക്കള്‍

ഉദയ് ദേവി, റാണി അഹല്യാബായ്, റാണി അവന്തിബായ്, റാണി ലക്ഷ്മിബായ്, റാണി വേലു നാച്ചിയാർ, റാണി ചെന്നമ്മ, ഝാൽകാരി ഭായ് എന്നിവരുടെ പേരുകളാണ് എഞ്ചിനുകള്‍ക്ക് നല്‍കിയിരിക്കുന്നത്

women's day  NR dedicates locomotives to women warriors,  Northern Railway's, Tughlakabad shed,  Northern railways dedicate 7 coaches to woman warriors,  Northern railway,  Northern railways dedicate, 7 locomotive to women warriors,  women warriors,  ഏഴ് എഞ്ചിനുകള്‍ക്ക് വനിതാ യോദ്ധാക്കളുടെ പേര് നല്‍കി നോർത്തേൺ റെയിൽ‌വെ,  നോർത്തേൺ റെയിൽ‌വെ,  വനിതാ യോദ്ധാക്കള്‍,  എഞ്ചിന്‍ ,
ഏഴ് എഞ്ചിനുകള്‍ക്ക് വനിതാ യോദ്ധാക്കളുടെ പേര് നല്‍കി നോർത്തേൺ റെയിൽ‌വെ

By

Published : Mar 8, 2021, 12:38 PM IST

Updated : Mar 8, 2021, 1:33 PM IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, നോർത്തേൺ റെയിൽ‌വെ ഏഴ് എഞ്ചിനുകള്‍ക്ക് വനിതാ യോദ്ധാക്കളുടെ പേര് നല്‍കി. ഉദയ് ദേവി, റാണി അഹല്യാബായ്, റാണി അവന്തിബായ്, റാണി ലക്ഷ്മിബായ്, റാണി വേലു നാച്ചിയാർ, റാണി ചെന്നമ്മ, ഝാൽകാരി ഭായ് എന്നിവരുടെ പേരുകളാണ് എഞ്ചിനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഡബ്ല്യുഡിപി 4 ബി, ഡബ്ല്യുഡിപി 4 ഡി ക്ലാസ് എഞ്ചിനുകള്‍ക്കാണ് വനിതാ യോദ്ധാക്കളുടെ പേരുകള്‍ നല്‍കിയതെന്ന് നോർത്തേൺ റെയിൽ‌വെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. ആദരസൂചകമായി എഞ്ചിനുകള്‍ക്ക് ധീര യോദ്ധാക്കളുടെ പേര് നല്‍കാന്‍ കഴിഞ്ഞതില്‍ നോർത്തേൺ റെയിൽവെ അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Last Updated : Mar 8, 2021, 1:33 PM IST

ABOUT THE AUTHOR

...view details