ന്യൂഡൽഹി:ദേശീയ തലസ്ഥാനത്ത് വീണ്ടും സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ ഹോസ് ഖാസ് പ്രദേശത്ത് രണ്ട് സ്‌ത്രീകളെ ഒരു സംഘം യുവാക്കൾ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ദൃശ്യങ്ങൾ വൈറലായതോടെ ഡൽഹി കമ്മീഷൻ ഫോർ വുമൻ(ഡിസിഡബ്ള്യു) യുവാക്കൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിന് നോട്ടീസ് നൽകി.
സ്‌ത്രീകളെ അപമാനിച്ചു, യുവാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഡിസിഡബ്ള്യു രാത്രിയിൽ യാത്ര ചെയ്യുകയായിരുന്ന സ്‌ത്രീകളോട് ഒരു സംഘം യുവാക്കളെത്തി നിങ്ങളുടെ റേറ്റ് എത്രയെന്ന് ചോദിക്കുകയായിരുന്നു. എന്നാൽ സ്‌ത്രീകൾ പ്രകോപിതരായതിനെ തുടർന്ന് പിന്നീട് യുവാക്കൾ ക്ഷമ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ALSO READ:അത് ചാറ്റിങ്ങല്ല, ചീറ്റിങ്; ഡേറ്റിങ് ആപ്പ് വഴി 77 കാരന് നഷ്ടമായത് 11 ലക്ഷം