ന്യൂഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയിലിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾ ജയിൽ മോചിതരായി. പിഞ്ചര തോഡ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവരാണ് ഇന്ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും മോചിതരായത്.
ഡല്‍ഹി സംഘര്‍ഷത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയില്‍ ആണ് മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല. തുടർന്ന് വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ ജയില്‍ മോചിതരാക്കാന്‍ ഡല്‍ഹി കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.