ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ അരവിന്ദ് കെജ്‌രിവാളിന്‍റെ സർക്കാർ മറച്ചു വയ്‌ക്കുന്നതായി നോർത്ത് ഡൽഹി മേയർ ജയ് പ്രകാശ്. കൊവിഡ് കണക്കുകളുടെ പേരിൽ ആം ആദ്‌മി സർക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടം ശക്തമായി കൊണ്ടിരിക്കുകയാണ്.
സർക്കാർ കൊവിഡ് കണക്കുകൾ മറച്ചു വയ്‌ക്കുന്നതായി നോർത്ത് ഡൽഹി മേയർ - ഡൽഹി കൊവിഡ്
കൊവിഡ് കണക്കുകളെ കുറിച്ചുള്ള ആരോപണങ്ങളിൽ ആം ആദ്‌മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ, മെയ് മാസങ്ങളിൽ 35,478 പേർക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മരണ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് മരണ നിരക്ക് വർധിക്കുന്നതായി കാണിച്ച് ഡർഹി സർക്കാർ ജനങ്ങളെ ആശങ്കയിലാക്കുകയാണെന്നും പ്രശ്‌നത്തെ രാഷ്‌ട്രീയവൽകരിക്കുകയാണെന്നും മേയർ ജയ് പ്രകാശ് ആരോപിച്ചു. 70,000 കോടി രൂപയുടെ സാമ്പത്തിക ശേഷി ഡൽഹി സർക്കാരിനുണ്ടെങ്കിലും ഡൽഹിയിലെ ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും അദ്ദേഹംവിമർശിച്ചു. കൊവിഡ് മരണ നിരക്ക് ഉൾപ്പെടെയുള്ള കണക്കുകളെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ആം ആദ്‌മി പാർട്ടിയിൽ നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
കോർപ്പറേഷൻ | മാസം | മരണ സർട്ടിഫിക്കറ്റ് |
നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ | ഏപ്രിൽ, മെയ് | 5,147 and 10,918 |
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ | ഏപ്രിൽ, മെയ് | 3,351 and 10,209 |
ഈസ്‌റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ | ഏപ്രിൽ, മെയ് | 1,725 and 4,028 |
Also Read:ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 1044 ബ്ലാക്ക് ഫംഗസ് കേസുകൾ