കേരളം

kerala

ETV Bharat / bharat

'എന്നോട് മത്സരിക്കാനാകുന്നില്ല, കരിയര്‍ നശിപ്പിക്കാനാണ് ശ്രമം' ; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ നടി നോറ ഫത്തേഹി - ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ

സുകേഷ് ചന്ദ്ര ശേഖറും ഭാര്യ ലീന പോളും ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അപകീര്‍ത്തി കേസ് നല്‍കി നടി നോറ ഫത്തേഹി

തന്നോട് മത്സരിക്കാനാകുന്നില്ല  തന്‍റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമം  ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ  ജാക്വലിന്‍ ഫെര്‍ണ്ടാസ്  ബോളിവുഡ് താരം നോറ ഫത്തേഹി  200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍  കള്ളപ്പണം വെളുപ്പിക്കല്‍  kerala news updates  national news updates  latest news in bollywood  Bollywood actress  Nora Fatehi  Jacqueline Fernandez  ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ  ബോളിവുഡ് താരം
ജാക്വലിൻ ഫെർണാണ്ടസിനെതിരെ പരാതിയുമായി നോറ

By

Published : Dec 13, 2022, 8:30 AM IST

ന്യൂഡൽഹി :തന്‍റെ കരിയര്‍ നശിപ്പിക്കാന്‍ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഡല്‍ഹി കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്‌ത് ബോളിവുഡ് താരം നോറ ഫത്തേഹി. തന്നെ സാമ്പത്തികമായും സാമൂഹ്യമായും വ്യക്തിപരമായും തളര്‍ത്താന്‍ ജാക്വിലിന്‍ ഫെർണാണ്ടസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് നോറ പരാതി നല്‍കിയത്. തന്‍റെ വളര്‍ച്ച ജാക്വിലിന് ഭീഷണിയായി തോന്നിയെന്നും ഇന്‍ഡസ്‌ട്രിയില്‍ തന്നോട് മത്സരിക്കാന്‍ കഴിയാത്ത നടി തന്‍റെ പ്രശസ്‌തിക്ക് കളങ്കം വരുത്താന്‍ ശ്രമിച്ചെന്നും താരം പരാതിയില്‍ പറയുന്നു.

സുകേഷ് ചന്ദ്ര ശേഖര്‍, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ ലീന മരിയ പോള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് വിവാദം. ജാക്വിലിന്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് നോറ പരാതിയുമായി എത്തിയത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്‍റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയില്‍ സുകേഷിനും ഭാര്യ ലീന മരിയക്കും എതിരെ ഡല്‍ഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നാണ് ജാക്വിലിനും നോറയും നേരിടുന്ന ആരോപണം. എന്നാല്‍ കേസില്‍ നോറ ഫത്തേഹി അടക്കമുള്ള ചിലര്‍ സാക്ഷികളാണ്.

ഇതോടെ തന്നെ മാത്രം എന്തുകൊണ്ട് കേസില്‍ പ്രതിയാക്കിയെന്നായിരുന്നു ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ചോദ്യം. ഇതേ തുടര്‍ന്നാണ് നോറ ഫത്തേഹിയുടെ പരാതി. കേസില്‍ ഇരുവരെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു. നേരത്തെ സുകേഷ് ചന്ദ്രശേഖറിനും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പ്രതി ചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ജാക്വിലിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമ താരങ്ങളെ സംശയ നിഴലിലാക്കുന്ന കേസ് കൂടിയാണിത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തന്നെ കേസിലെ പ്രതിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് നോറ പറയുന്നു. തന്‍റെ പ്രശസ്‌തിക്ക് കളങ്കമേറ്റാല്‍ ജാക്വിലിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തന്‍റെ സല്‍പ്പേരിന് നടി മങ്ങലേല്‍പ്പിക്കുവെന്ന് ആരോപിച്ച നോറ കലാകാരരുടെ കരിയർ അവരുടെ പ്രശസ്‌തിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞു.

കേസ് ഡിസംബര്‍ 19ന് കോടതി പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബർ 2ന് നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ 7.2 കോടിയുടെ സ്ഥിര നിക്ഷേപങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details