ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി പുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗമായി കണക്കാക്കണമെന്ന് ഡൽഹി ലഫ്‌റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേന. 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായാണ് നിയമഭേദഗതി ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയവുമായുള്ള ആശയവിനിമയത്തിൽ ഐപിസിയുടെ 375-ാം വകുപ്പിന്‍റെ എക്‌സപ്‌ഷൻ രണ്ട് റദ്ദാക്കണമെന്നും ലഫ്റ്റനന്‍റ് ഗവർണർ ശുപാർശ ചെയ്‌തു.
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി പുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ബലാത്സംഗമായി കണക്കാക്കണം: ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവർണർ - പ്രായപൂർത്തിയാകാത്ത ഭാര്യയുമായി പുരുഷൻ
വൈവാഹിക ബലാത്സംഗ കുറ്റാരോപണങ്ങളിൽ നിന്ന് ഭർത്താക്കന്മാരെ ഒഴിവാക്കുന്ന നിയമം റദ്ദാക്കുക എന്നതാണ് നിയമഭേദഗതികൊണ്ട് അർഥമാക്കുന്നത്
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി പുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ബലാത്സംഗമായി കണക്കാക്കണം: ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവർണർ
വൈവാഹിക ബലാത്സംഗ കുറ്റാരോപണങ്ങളിൽ നിന്ന് ഭർത്താക്കന്മാരെ ഒഴിവാക്കുന്ന നിയമം റദ്ദാക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. നിലവിലുള്ള നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണെന്നും ഈ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തുകൊണ്ടുള്ള പൊതുതാത്‌പര്യ ഹർജികൾക്ക് മറുപടിയായി പങ്കാളികളിൽ നിന്നും ശുപാർശകൾ തേടിയിട്ടുണ്ടെന്ന് കേന്ദ്രം നേരത്തെ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.