ന്യൂഡല്‍ഹി:2022ലെ പത്മ അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകളും ശുപാര്‍ശകളും സമര്‍പ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍, പത്മശ്രീ തുടങ്ങിയ അവര്‍ഡുകള്‍ക്കായി സെപ്തംബര്‍ 15 വരെ അപേക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.
https://padmaawards.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'പീപ്പിള്‍സ് പത്മ'യായി ഇത്തവണ അവാര്‍ഡ് നല്‍കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിനൊപ്പം വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ, സ്വന്തം മേഖലയിലെ സേവനങ്ങൾ എന്നിവയെക്കുറിച്ച് 800 വാക്കിൽ കവിയാതെ വിവരണവും ഉൾപ്പെടുത്തിയിരിക്കണം.
രാജ്യത്തെ അര്‍ഹരായ എല്ലാ ജനങ്ങള്‍ക്കും നേരിട്ടോ ശുപാര്‍ശയായോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ദുര്‍ബല വിഭാഗത്തില്‍ പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും അംഗീകാരം ലഭിക്കുന്ന തരത്തില്‍ സമഗ്രമായ നീക്കങ്ങള്‍ നടത്തണം.
കൂടുതല്‍ വായനക്ക്:- 'നിങ്ങളെ സ്വാധീനിച്ചവരെ നാമനിർദേശം ചെയ്യൂ': 'ജനകീയ പത്മ' പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ച് പ്രധാനമന്ത്രി
പട്ടികജാതി-പട്ടികവർഗക്കാർ, സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ തുടങ്ങിയവരെ കണ്ടെത്തി അവര്‍ഡ് നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അവാർഡിന് അര്‍ഹരായവരെ കണ്ടെത്തി അറിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.