പട്‌ന: പൗരത്വ ഭേദഗതി നിയമത്തിൽ ആരെയും രാജ്യത്ത് നിന്ന് പുറത്താക്കാൻ ആർക്കും അധികാരമില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പരാമർശം.
പൗരത്വ ഭേദഗതി നിയമം; ആരെയും പുറത്താക്കാനാകില്ലെന്ന് നിതീഷ് കുമാർ - പട്‌ന
സമാധാനൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും അന്തരീക്ഷത്തിനായി തൻ്റെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും എല്ലാവരും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുമ്പോൾ മാത്രമേ സമൂഹം മുന്നേറുകയുള്ളൂവെന്നും നിതീഷ് കുമാർ ബിഹാറിൽ.
പൗരത്വ ഭേദഗതി നിയമം; ആരെയും പുറത്താക്കാനാകില്ലെന്ന് നിതീഷ് കുമാർ
എല്ലാവരും ഹിന്ദുസ്ഥാനിൽ നിന്നുള്ളവരാണ്, എല്ലാവരും ഭാരതീയരാണ് എന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. സമാധാനൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും അന്തരീക്ഷത്തിനായി തൻ്റെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും എല്ലാവരും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുമ്പോൾ മാത്രമേ സമൂഹം മുന്നേറുകയുള്ളൂവെന്നും നിതീഷ് കുമാർ പറഞ്ഞു. മൂന്നാം ഘട്ട ബിഹാർ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നവംബർ ഏഴിനും വോട്ടെണ്ണൽ നവംബർ 10നും നടക്കും.