രാജസ്ഥാനില്‍ വാക്സിന്‍ ലഭ്യതക്കുറവില്ലെന്ന് ആരോഗ്യ മന്ത്രാലയം - No vaccine shortage in Rajasthan
സംസ്ഥാനത്ത് ആവശ്യത്തിന് കൊവിഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടില്ലെന്ന് കാണിച്ച് ചില മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ജയ്‌പൂര്‍:രാജസ്ഥാനില്‍ കൊവിഡ് വാക്സിന്‍ ലഭ്യതക്കുറവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . സംസ്ഥാനത്ത് ആവശ്യത്തിന് കൊവിഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടില്ലെന്ന് കാണിച്ച് ചില മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയ വക്താവ് പ്രതികരിച്ചു. 37.16 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. 24.28 ലക്ഷം വാക്സിനുകള്‍ ഇതുവരെ വിതരണം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ വിതരണം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയവക്താവ് മാധ്യമങ്ങളെ അറിയിച്ചു.