ന്യൂഡൽഹി:ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പുവരുത്തുന്നതിനായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി. ഒരു വാഹനത്തിന് 10 സെക്കൻഡിൽ കൂടുതലാകരുതെന്നാണ് പുതിയ നിർദേശം. ടോൾ പ്ളാസകളിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടെങ്കിൽ ടോൾ നൽകാതെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 100 മീറ്ററിൽ കൂടുതൽ വാഹനങ്ങൾ ക്യൂ ചെയ്യാൻ അനുവദിക്കാത്തതിലൂടെ ഗതാഗതകുരുക്ക് തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മിക്ക ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് വന്നതോടുകൂടി കാത്തിരിപ്പ് സമയം കുറഞ്ഞത് ശ്രദ്ധേയമാണ്. ഇതിനായി ടോൾ ബൂത്തിൽ നിന്ന് 100 മീറ്റർ അകലെ ഒരു മഞ്ഞ രേഖ ഓരോ ടോൾ പാതയിലും അടയാളപ്പെടുത്തും.
വാഹനങ്ങളുടെ നിര കൂടുതലെങ്കിൽ ടോൾ വേണ്ടെന്ന് ദേശീയ പാത അതോറിറ്റി - വാഹനങ്ങളുടെ നിര കൂടുതലെങ്കിൽ ടോൾ വേണ്ടെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
ടോൾ പ്ലാസകളിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടെങ്കിൽ ടോൾ നൽകാതെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുമെന്ന് ദേശീയ പാത അതോറിറ്റി.

2021 ഫെബ്രുവരി പകുതി മുതൽ 100 ശതമാനം പണരഹിത ടോളിംഗ് മുന്നോട്ട് കൊണ്ടുവരികയും ഇതോടെ മൊത്തത്തിലുള്ള ഫാസ്റ്റ് ടാഗ് ഉപയോഗം 96 ശതമാനമായി മാറുകയും ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക് ടോൾ കളക്ഷൻ (ഇടിസി) ഉപയോഗം കണക്കിലെടുത്ത് അടുത്ത 10 വർഷത്തേക്ക് കാര്യക്ഷമമായ ടോൾ ശേഖരണ സംവിധാനം ഏർപ്പെടുത്തും. സാമൂഹ്യ അകലം പുതിയ മാനദണ്ഡമായി മാറിയതിനാൽ ഡ്രൈവർമാരും ടോൾ ഓപ്പറേറ്റർമാരും ടോൾ പേയ്മെന്‍റ് ഓപ്ഷനായി ഫാസ്റ്റ് ടാഗിനെ കൂടുതലായി കാണുന്നുവെന്ന് എൻഎച്ച്എഐ പറഞ്ഞു. യാത്രക്കാർ നിരന്തരം ഫാസ്റ്റ് ടാഗ് സ്വീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ടോൾ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് എൻഎച്ച്എഐയുടെ നിഗമനം.
Also read: കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 2.11 ലക്ഷം പേർക്ക് കൂടി രോഗബാധ