ന്യൂഡൽഹി: കൊവിഡ് വൈറസിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിൽ വി.കെ പോൾ ഡൽഹിയെ പ്രശംസിച്ചു. ഡൽഹി ഉൾപ്പടെയുള്ള കേന്ദ്ര ഭരണ പ്രദേശത്തും 15 സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല: നീതി ആയോഗ് - ഡോ. വി.കെ പോൾ
കൊവിഡ് പ്രതിരോധത്തിൽ നീതി ആയോഗ് അംഗം വി.കെ പോൾ ഡൽഹിയെ പ്രശംസിച്ചു. ഡൽഹി ഉൾപ്പടെയുള്ള കേന്ദ്ര ഭരണ പ്രദേശത്തും 15 സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല: നീതി ആയോഗ്
രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ച 97 ശതമാനം പേരും സംതൃപ്‌തരാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഇതുവരെ 63,10,194 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍റെ രാണ്ടാം ഡോസിന്‍റെ വിതരണം ഫെബ്രുവരി 13ന് തുടങ്ങും. നിലവിൽ രാജ്യത്ത് 1,43,635 സജീവ കൊവിഡ് രോഗികളാണുള്ളത്. 10,54,8,521 പേർ രോഗമുക്തരായി. ഇതുവരെ 15,5,158 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്