കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് മൂന്നാം തരംഗം; ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ആരോഗ്യമന്ത്രി - കൊവിഡ് മൂന്നാം തരംഗം

കഴിഞ്ഞ ദിവസം 3,235 കേസുകൾ റിപ്പോർട്ട് ചെയ്തു, 7,606 പേർ സുഖം പ്രാപിച്ചു. 95 പേർ മരിച്ചു. തലസ്ഥാനത്ത് ഐസിയു കിടക്കകളുടെ അഭാവവും നേരിടുന്നുണ്ട്

ഡൽഹിയിൽ രണ്ടാമത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല: സത്യേന്ദർ ജെയിൻ  സത്യേന്ദർ ജെയിൻ  No reimposition of lockdown in Delhi  third wave of COVID-19  ഡൽഹിയിൽ കൊവിഡ് മൂന്നാം തരംഗം  കൊവിഡ് മൂന്നാം തരംഗം  ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
ആരോഗ്യമന്ത്രി

By

Published : Nov 16, 2020, 12:28 PM IST

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടാമത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് തലസ്ഥാനത്തെ സ്ഥിതിഗതികൾ അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം 3,235 കേസുകൾ റിപ്പോർട്ട് ചെയ്തു, 7,606 പേർ സുഖം പ്രാപിച്ചു. 95 പേർ മരിച്ചു. തലസ്ഥാനത്ത് ഐസിയു കിടക്കകളുടെ അഭാവവും നേരിടുന്നുണ്ട്.

കൊവിഡ് സ്ഥിതി അവലോകനവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ 750 കിടക്കകൾ കൂടി ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ ആളുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ 39,990 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതുവരെ 4,37,801 പേരെ ഡിസ്ചാർജ് ചെയ്തു. 7,614 മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details