ഭുവനേശ്വർ: ഒഡീഷ നിയമസഭയിലെ ശീതകാല സമ്മേളനം നവംബർ 20ന് ആരംഭിക്കും. കൊവിഡ് സാഹചര്യം മുൻനിർത്തി സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയെന്ന് സ്‌പീക്കർ സുർജ്യ നാരായണ പത്രോ അറിയിച്ചു. സ്‌പീക്കർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിന് ശേഷമാണ് തീരുമാനം. ദിവസവും കൊവിഡ് പ്രോട്ടോകോൾ പ്രകാരം നാലര മണിക്കൂർ സമയമാകും സഭ പ്രവർത്തിക്കുകയെന്നും കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.
ഒഡീഷ അസംബ്ലിയുടെ ശീതകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി - കൊവിഡ് സാഹചര്യത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നവംബർ 20ന് ആരംഭിക്കുന്ന സമ്മേളനത്തിന്‍റെ ചോദ്യോത്തരവേള ഒഴിവാക്കിയത്.
ഒഡീഷ അസംബ്ലിയുടെ ശീതകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി
മുതിർന്ന എംഎൽഎമാർക്ക് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ സഭയിൽ പങ്കെടുക്കാം. അസംബ്ലിക്ക് പരിസരത്ത് നടക്കുന്ന കൊവിഡ് പരിശോധന ഫലം നെഗറ്റീവായാൽ മാത്രമേ എംഎൽഎമാർ, ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് അസംബ്ലിയിൽ പ്രവേശിക്കാനാകുകയുള്ളു. 2020-21 ലെ അനുബന്ധ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ നവംബർ 20ന് അവതരിപ്പിക്കും. ചോദ്യോത്തരവേള റദ്ദാക്കിയ നടപടിയെ ബിജെപിയും കോൺഗ്രസും ചോദ്യം ചെയ്‌തു.