കേരളം

kerala

ETV Bharat / bharat

കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ദക്ഷിണ കൊറിയ - കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി

കൊവാക്‌സിന്‍റെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രണ്ടാഴ്‌ചത്തെ ക്വാറന്‍റൈൻ നിർബന്ധമാണ്.

Covishield vaccinated Indians  quarantine for indians in South Korea  South Korea quarantine  ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ദക്ഷിണ കൊറിയ  കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി  കൊവിഷീൽഡ് വാർത്ത
ഷിൻ ബോങ്-കിൽ

By

Published : Jun 16, 2021, 10:23 PM IST

ന്യൂഡൽഹി:ജൂലായ് ഒന്ന് മുതൽ കൊവീഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ദക്ഷിണ കൊറിയയിൽ ക്വാറന്‍റൈൻ ഒഴിവാക്കാൻ തീരുമാനം. രണ്ടാഴ്‌ചത്തെ നിർബന്ധിത ക്വാറന്‍റൈനാണ് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊവാക്‌സിൻ സ്വീകരിച്ചവർക്കുള്ള രണ്ടാഴ്‌ചത്തെ ക്വാറന്‍റൈൻ തുടർന്നേക്കും.

Also Read:സമുദ്രത്തിനുള്ളിലെ നിധിതേടി ഇന്ത്യ; 'ഡീപ് ഓഷ്യൻ' ദൗത്യത്തിന് അംഗീകാരം

കൊവാക്‌സിൻ സ്വീകരിച്ച പൊതുജനങ്ങൾക്ക് മാത്രമായിരിക്കും ഇത്തരത്തിൽ ക്വാറന്‍റൈൻ നിയന്ത്രണം ബാധകമെന്ന് ദക്ഷിണ കൊറിയയുടെ ഇന്ത്യൻ അംബാസഡർ ഷിൻ ബോങ്-കിൽ പറഞ്ഞു. രാഷ്‌ട്രതലവൻമാർക്കും ഉന്നതർക്കും ക്വാറന്‍റൈൻ മാർഗനിർദേശം ബാധകമായിരിക്കില്ല.

Also Read:എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് ലഹരിക്കടത്ത്; യുവതിയും കാമുകനും പിടിയില്‍

ഇന്ത്യ അയൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ഡോസുകൾ നൽകിയതിനെയും അദ്ദേഹം പ്രശംസിച്ചു. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് മുതലായ അയൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ വാക്‌സിൻ ഡോസുകൾ ഏറെ ഉപകാരപ്പെട്ടിട്ടുണ്ടെന്നും ഷിൻ ബോങ്-കിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details