കേരളം

kerala

ETV Bharat / bharat

സാമൂഹിക സേവനത്തില്‍ ബി.ജെ.പി രാഷ്ട്രീയതീതമായി പ്രവര്‍ത്തിക്കണം: നിതിൻ ഗഡ്‌കരി - No politics in social service

രാഷ്‌ട്രീയത്തിന്‍റെ അർഥം അധികാരം മാത്രമല്ല അതിലുപരി സാമൂഹിക സേവനത്തിനും ദേശിയതയ്‌ക്കും പ്രാധാന്യം നൽകുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു

ബിജെപി പ്രവർത്തകർ  സാമൂഹ്യസേവനം  രാഷ്‌ട്രീയം കാണരുത്‌  നിതിൻ ഗഡ്‌കരി  No politics in social service  Gadkari to BJP workers
സാമൂഹ്യസേവനം നടത്തുന്നതിൽ ബിജെപി പ്രവർത്തകർ ഒരിക്കലും രാഷ്‌ട്രീയം കാണരുത്‌;നിതിൻ ഗഡ്‌കരി

By

Published : May 10, 2021, 7:28 AM IST

മുംബൈ: സാമൂഹ്യസേവനം നടത്തുന്നതിൽ ബിജെപി പ്രവർത്തകർ ഒരിക്കലും രാഷ്‌ട്രീയം കാണരുതെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നാഗ്‌പൂരിൽ വിർച്വലി സംഘടിപ്പിച്ച പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ്‌ മഹാമാരിയിൽ നിരവധി ബിജെപി പ്രവർത്തകരെയാണ്‌ നഷ്‌ടമായത്‌.

അതിനാൽ പാർട്ടി പ്രവർത്തകർ കൊവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ സാമൂഹ്യ സേവനങ്ങളിൽ സജീവമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രീയത്തിന്‍റെ അർഥം അധികാരം മാത്രമല്ല അതിലുപരി സാമൂഹിക സേവനത്തിനും ദേശിയതയ്‌ക്കും പ്രാധാന്യം നൽകുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്തനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്ത്‌ നിലവിലുള്ള കൊവിഡ്‌ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവസ്യപ്പെട്ടു.

ABOUT THE AUTHOR

...view details