ന്യൂഡൽഹി:ഡൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ പദ്ധതിയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അന്താരാഷ്‌ട്ര തലത്തിൽ കൊവിഡ് മൂന്നാം തരംഗം ആരംഭ ഘട്ടത്തിലാണെന്ന് ഡബ്ലിയുഎച്ച്ഒ വ്യക്തമാക്കിയ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കാൻ പദ്ധതിയില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ഡൽഹിയിൽ സ്‌കൂളുകൾ തുറക്കുമോയെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ പദ്ധതിയില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ - covid wave third wave news
അന്താരാഷ്‌ട്ര തലത്തിൽ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ഡബ്ലിയുഎച്ച്ഒ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ പദ്ധതിയില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ
അതേ സമയം ഡൽഹിയിൽ 24 മണിക്കൂറിൽ 72 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനമാണ്. ബുധനാഴ്‌ച 688 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ വ്യാഴാഴ്‌ച ഈ കണക്ക് 671 ആയി കുറഞ്ഞു. 230 പേർ ഹോം ഐസൊലേഷനിൽ കഴിയുന്നുണ്ട്. അതേ സമയം കണ്ടെയ്‌ൻമെന്‍റ് സോണുകൾ 472ൽ നിന്ന് 439 ആയി കുറഞ്ഞു.
READ MORE:കോൺഗ്രസില്‍ വൻ മാറ്റം, കമല്‍നാഥ് വർക്കിങ് പ്രസിഡന്‍റ് ആയേക്കും