കൊൽക്കത്ത:സംസ്ഥാനത്തൊട്ടാകെയുള്ള കോളജുകളിലും സർവകലാശാലകളിലും ഉടൻ ക്ലാസുകൾ ആരംഭിക്കാൻ പദ്ധതിയില്ലെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ത ചാറ്റർജി. പകർച്ചവ്യാധി കാരണം നിലവിൽ വിദ്യാർഥികൾക്കായി കാമ്പസുകൾ തുറക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിന് ശേഷം മന്ത്രി പറഞ്ഞു. ക്ലാസുകൾ ഓൺലൈനായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പശ്ചിമ ബംഗാളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ഉടൻ ആരംഭിക്കില്ല
സാഹചര്യം കണക്കിലെടുത്ത് ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഓൺലൈനായി നടത്താമെന്നും പാർത്ത ചാറ്റർജി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉടൻ ക്ലാസുകൾ ആരംഭിക്കില്ല: പാർത്ത ചാറ്റർജി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബിരുദ, ബിരുദാനന്തര തലങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയ 15 ദിവസം കൂടി നീട്ടാമെന്നും മന്ത്രി പറഞ്ഞു. അതത് സർവകലാശാല അധികൃതരുമായി കൂടിയാലോചിച്ച് യുജി, പിജി പാഠ്യപദ്ധതി കുറയ്ക്കുമെന്നും സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ ആദ്യ സെമസ്റ്റർ ഓൺലൈനായി നടത്താമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡിസംബർ 1 മുതൽ വിവിധ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.