കേരളം

kerala

ETV Bharat / bharat

മുതിർന്ന പൗരൻമാർക്കും കായിക താരങ്ങൾക്കുമുള്ള ഇളവ് പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ - റെയിൽവേ കണ്‍സെഷൻ

കുറഞ്ഞ നിരക്കും വിവിധ വിഭാഗങ്ങളിലെ യാത്രക്കാർക്കുള്ള ഇളവുകളും റെയിൽവേക്ക് വലിയ നഷ്‌ടം ഉണ്ടാക്കിയെന്നും റെയിൽവേ

No plan to resume fare concession for senior citizens and sportspersons  മുതിർന്ന പൗരൻമാർക്കും കായിക താരങ്ങൾക്കുമുള്ള ഇളവ് പുനരാരംഭിക്കില്ലെന്ന് റെയിൽവേ  മുതിര്‍ന്ന പൗരര്‍ക്കുള്ള കണ്‍സെഷന്‍ പുനരാരംഭിക്കില്ലെന്ന് റെയിൽവേ  no plans to resume the concession in railway fares given to the senior citizens  റെയിൽവേ കണ്‍സെഷൻ  fare concession in railway
മുതിർന്ന പൗരൻമാർക്കും കായിക താരങ്ങൾക്കുമുള്ള ഇളവ് പുനരാരംഭിക്കില്ലെന്ന് റെയിൽവേ

By

Published : Jul 20, 2022, 7:39 PM IST

ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന പൗരൻമാർക്കും കായിക താരങ്ങൾക്കും നൽകി വന്നിരുന്ന ഇളവ് പുനഃസ്ഥാപിക്കാൻ പദ്ധതിയില്ലെന്ന് അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. കോൺഗ്രസ് എംപി ആന്‍റോ ആന്‍റണി, എൻസിപി എംപി മുഹമ്മദ് ഫൈസൽ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയിലാണ് റെയിൽവേ ഇക്കാര്യം വ്യക്‌തമാക്കിയത്.

നിലവിൽ റെയിൽവേയിലെ മിക്ക ക്ലാസുകളിലേയും യാത്ര നിരക്ക് വളരെ കുറവാണെന്നും അതിനാൽ തന്നെ മുതിർന്ന പൗരന്മാർക്കും കായികതാരങ്ങൾക്കുമുള്ള ഇളവുകൾ പുനഃസ്ഥാപിക്കുന്നത് അഭികാമ്യമല്ലെന്നുമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കും വിവിധ വിഭാഗങ്ങളിലെ യാത്രക്കാർക്കുള്ള ഇളവുകളും കാരണം റെയിൽവേക്ക് വലിയ നഷ്‌ടം സംഭവിച്ചുവെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.

മുതിർന്ന പൗരന്മാർക്ക് നൽകുന്ന ഇളവുകൾ മൂലം ഗണ്യമായ വരുമാന നഷ്ടമാണ് മന്ത്രാലയം ലഭ്യമാക്കിയ ഡാറ്റയിൽ കാണിക്കുന്നത്. 2017-18, 2018-19, 2019-20 എന്നീ വർഷങ്ങളിൽ മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിലെ ഇളവുകൾ കാരണം യഥാക്രമം 1491 കോടി രൂപ, 1636 കോടി രൂപ, 1667 കോടി രൂപ എന്നിങ്ങനെ വരുമാന നഷ്‌ടം ഉണ്ടായെന്നും റെയിൽവെ വ്യക്‌തമാക്കുന്നു.

READ MORE:മുതിര്‍ന്ന പൗരര്‍ക്കുള്ള കണ്‍സെഷന്‍ നിഷേധിച്ച് റെയില്‍വേ ഈടാക്കിയത് 1500 കോടി ; വിവരാവകാശ രേഖ പുറത്ത്

മുതിർന്ന പൗരന്മാർക്കും, കായിക താരങ്ങൾക്കും നൽകി വന്നിരുന്ന ഇളവ് കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം 2020 മാർച്ച് മുതലാണ് താത്‌കാലികമായി നിർത്തിവച്ചത്. അതേസമയം നാല് വിഭാഗത്തിലുള്ള വികലാംഗർക്കും പതിനൊന്ന് വിഭാഗം രോഗികൾക്കും വിദ്യാർഥികൾക്കും ഇന്ത്യൻ റെയിൽവേ യാത്രാനിരക്കിൽ ഇളവ് നൽകുന്നത് തുടരുന്നുണ്ട്.

ABOUT THE AUTHOR

...view details