ന്യൂഡൽഹി:ഒരു വ്യക്‌തിയുടെഅനുവാദമില്ലാതെ നിർബന്ധമായി കൊവിഡ് വാക്‌സിൻ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് വാക്‌സിനേഷൻ മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വാക്‌സിനേഷന് ആരെയും നിർബന്ധിക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ - covid vaccination for persons with disabilities
ഏതെങ്കിലും ആവശ്യങ്ങൾക്ക് കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വാക്‌സിനേഷന് ആരെയും നിർബന്ധിക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
എൻജിഒ എവാര ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചത്. വീടുകളിലെത്തി കൊവിഡ് വാക്‌സിനേഷൻ നൽകുന്നതിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നതായിരുന്നു എന്‍ജിഒ എവാര ഫൗണ്ടേഷന്‍റെ ഹർജി.
ALSO READ:വ്യത്യസ്‌ത സമയങ്ങളിലെ വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് പഠനം