ചെന്നൈ: ബിജെപിയുടെ വനതി ശ്രീനിവാസനെതിരെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. 'കോയമ്പത്തൂർ അതിഥി'പരാമർശത്തിലാണ് പ്രതികരണം. ആരും പുറം നാട്ടുകാരല്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരമൊരു പരാമർശം തെറ്റായ യുക്തിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ അത്തരം യുക്തി ഉണ്ടാക്കാനാകില്ല. താന്‍ ഇന്ത്യക്കാരനാണ്. ഗാന്ധിജി ഗുജറാത്തി അല്ല, മറിച്ച് രാഷ്‌ട്ര പിതാവാണെന്നും കമൽ ഹാസൻ മറുപടി നൽകി. മെച്ചപ്പെട്ട രാഷ്ട്രീയത്തിന് ജനങ്ങൾ നിർണായക നീക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
'കോയമ്പത്തൂർ അതിഥി'പരാമർശം; ഇന്ത്യക്കാരനെന്ന് കമൽഹാസന്‍റെ മറുപടി
ബിജെപിയുടെ വനതി ശ്രീനിവാസൻ്റെ പരാമർശത്തിന് മറുപടിയുമായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസന്‍.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ചില പദ്ധതികൾ റദ്ദാക്കുമെന്ന് പറയുന്നതിനുപകരം സ്റ്റാലിന്‍ വാക്ക് പാലിക്കാൻ ശ്രമിക്കണം. ഉറപ്പില്ലാത്ത വാഗ്‌ദാനമാണ് സ്റ്റാലിന്‍ നല്‍കുന്നതെന്നും കമൽ ഹാസൻ ആരോപിച്ചു. അഴിമതിക്കാരായ മന്ത്രിമാരെ ജയിലില്‍ അയക്കണം. അതിനായി പൊലീസ് കൂടുതൽ സജീവമായിരിക്കണമെന്നും എ.ഐ.എ.ഡി.എം.കെക്കെതിരായ അഴിമതി ആരോപണത്തിൽ അദ്ദേഹം പ്രതികരിച്ചു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമൽ ഹാസൻ. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.