നാഗാലാന്‍റിൽ പുതിയ കൊവിഡ് കേസുകളില്ല - Corona virus in Nagaland
ഡിസംബർ 27നും സംസ്ഥാനത്ത് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല
നാഗാലാന്‍റിൽ പുതിയ കൊവിഡ് കേസുകളില്ല
കൊഹിമ: സംസ്ഥാനത്തിന് ആശ്വാസമായി നാഗാലാന്‍റിൽ ശനിയാഴ്ച കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. സംസ്ഥാനത്ത് ഇതുവരെ 11,292 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തവണയാണ് സംസ്ഥാനത്ത് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. ഡിസംബർ 27നും സംസ്ഥാനത്ത് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 11,533 പേരാണ് രോഗമുക്തി നേടി ആശുപത്രി നേടി ആശുപത്രി വിട്ടത്. നിലവിൽ സംസ്ഥാനത്ത് 186 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.