മുംബൈ: 'ഡെൽറ്റ പ്ലസ്' വകഭേദത്തെ കുറിച്ച് ആശങ്കപ്പെടേണ്ടുന്ന തരത്തിൽ മതിയായ തെളിവുകൾ സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി. അതേസമയം ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ശരിയായി പാലിക്കണമെന്നും വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപന സാധ്യത കൂടുതൽ
കൊവിഡിന്‍റെ 'ഡെൽറ്റ പ്ലസ്' വകഭേദം സംസ്ഥാനത്ത് അധികം റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും ഇതിന്‍റെ വ്യാപനത്തിന്‍റെ തോത് അധികമാണെന്നും ഡോക്‌ടർ ട്വിറ്ററിൽ കുറിച്ചു.
Read more:'ഡെൽറ്റ പ്ലസ്' വേരിയന്‍റ് മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം സൃഷ്‌ടിച്ചേക്കുമെന്ന് ആരോഗ്യ വകുപ്പ്
ഇതുവരെ 21 കേസുകൾ
ഇതുവരെ സംസ്ഥാനത്തുടനീളം 21 പേരിലാണ് 'ഡെൽറ്റ പ്ലസ്' വകഭേദം കണ്ടെത്തിയതെന്ന് മഹാരാഷ്‌ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചിരുന്നു. ഡെൽറ്റ അഥവാ ബി .1.617.2 വകഭേദത്തിന്‍റെ ജനിതകഘടനയിൽ വ്യതിയാനം സംഭവിച്ചാണ് പുതിയ 'ഡെൽറ്റ പ്ലസ്' വകഭേദം രൂപീകൃതമായത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.