പട്‌ന:ജനസംഖ്യ നിയന്ത്രണ നിയമം അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നേക്കുമെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ടിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
ജനസംഖ്യ നിയന്ത്രണ നിയമം വേണമെന്നാണ് ബിജെപി കാലങ്ങളായി ഉയര്‍ത്തുന്ന നിലപാട്. ഇതിന് വിരുദ്ധമായാണ് പാര്‍ട്ടി മുൻ രാജ്യസഭ എംപിയുടെ പക്ഷം. രാജ്യത്ത് സാമ്പത്തിക പുരോഗതിയാണ് സംഭവിക്കുന്നതെങ്കില്‍ ജനസംഖ്യ വർധനവ് രാജ്യത്തൊരു മാറ്റവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കാന്‍ ഇന്ധിര ഗാന്ധി സര്‍ക്കാരിന്‍റെ മുൻകാല ശ്രമങ്ങളെ ചൂണ്ടിക്കാണിച്ചും സ്വാമി വിമര്‍ശിച്ചു.