ഗാന്ധിനഗർ: രാജ്യത്ത് ഭൂരിപക്ഷം കർഷകരും പുതിയ കാർഷിക നിയമത്തെ അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി പാർഷോത്തം രൂപാല. തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകർ ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. എംഎസ്‌പി, സർക്കാർ സംവിധാനത്തിന്‍റെ ഭാഗമാണെന്നും ഇത് ഭാവിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം കർഷകരും കാർഷിക നിയമത്തെ പിന്തുണക്കുന്നു; കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി - കാർഷിക നിയമത്തെ പിന്തുണക്കുന്നു
തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകർ ചർച്ചക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി പറഞ്ഞു
ഭൂരിഭാഗം കർഷകരും കാർഷിക നിയമത്തെ പിന്തുണക്കുന്നു; കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി
എംഎസ്‌പി നടപ്പാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും ആണ്. എംഎസ്‌പിയെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരേണ്ട ആവശ്യമില്ല. കോൺഗ്രസ് ഭരണസമയത്ത് എന്തുകൊണ്ട് എംഎസ്‌പിക്കെതിരെ നിയമം കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെയും കാർഷിക സംഘടനകളുടെയും നിർദേശ പ്രകാരമാണ് നടപ്പാക്കിയതെന്നും ഭൂരിഭാഗം കർഷകരും പുതിയ നിയമത്തിൽ സന്തുഷ്‌ടരാണെന്നും അദ്ദേഹം പറഞ്ഞു.