കേരളം

kerala

ETV Bharat / bharat

ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല: പ്രമോദ് സാവന്ദ് - പ്രമോദ് സാവന്ദ്

വാക്‌സിനേഷൻ, സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ തുടങ്ങിയ മുൻകരുതലുകളാണ് കൊവിഡ് വ്യാപനത്തിന് പരിഹാരമെന്ന് പ്രമോദ് സാവന്ദ്.

No lockdown in Goa  No lockdown in Goa said pramod sawanth  pramod sawanth  ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല  പ്രമോദ് സാവന്ദ്  ഗോവ ലോക്ക്‌ഡൗൺ
ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല: പ്രമോദ് സാവന്ദ്

By

Published : Apr 7, 2021, 9:58 PM IST

പനാജി:ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ലോക്ക്‌ഡൗൺ സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കേസുകൾ കുറയ്‌ക്കാൻ ലോക്ക്‌ഡൗൺ പരിഹാരമാവില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണത്തെ ലോക്ക്‌ഡൗണിനുശേഷം ലേബർ ക്യാമ്പ് ആരംഭിക്കേണ്ടി വന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചെന്നും വരുമാനം കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷൻ, സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ തുടങ്ങിയ മുൻകരുതലുകളാണ് കൊവിഡ് വ്യാപനത്തിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നയാൾക്ക് ഒന്നലധികം തവണ പിഴ ഈടാക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരാൾക്ക് ഒരു ദിവസം 500ലധികം രൂപ പിഴ ചുമത്താമെന്ന് പൊലീസിനും നിർദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിൽ 2,471 സജീവ കേസുകളുണ്ട്. ആകെ 838 മരണവും സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details