ബെംഗളൂരു : കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കർണാടക സർക്കാർ. അതേസമയം സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ നടപ്പാക്കും. സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലും ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇവ നാളെ മുതൽ മെയ് 4 വരെ നടപ്പാക്കും.
ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കർണാടക സർക്കാർ - No Lockdown
സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ നടപ്പാക്കും.
![ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കർണാടക സർക്കാർ No Lockdown for covid Control Weekend Curfew imposed statewide Weekend Curfew Night Curfew ലോക്ക്ഡൗൺ രാത്രികാല കർഫ്യൂ വാരാന്ത്യ കർഫ്യൂ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല കൊവിഡ് കൊവിഡ്19 കർഫ്യൂ Curfew Lockdown No Lockdown ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11478636-thumbnail-3x2-yh.jpg)
No Lockdown for covid Control: Night Curfew, Weekend Curfew imposed statewide
രാത്രി 9 മുതൽ രാവിലെ 6 വരെയായിരിക്കും രാത്രികാല കർഫ്യൂ നടപ്പാക്കുക. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്‌ച രാത്രി 9 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ പ്രാബല്യത്തിലാക്കും. പൂർണമായും ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഭാഗിക ലോക്ക്‌ഡൗൺ എന്ന നിലയ്‌ക്ക് ചില കർശന നിയമങ്ങൾ നടപ്പാക്കും. സ്‌കൂളുകൾ, കോളജുകൾ, തിയറ്ററുകൾ, ജിം, യോഗ സെന്‍റർ, ഷോപ്പിങ് മാളുകൾ എന്നിവ അടച്ചിടും.