ന്യൂഡൽഹി:ഓൺലൈൻ വഴിയോ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഡൽഹിയിൽ മദ്യം വിതരണത്തിനുള്ള ലൈസൻസ് നൽകിയിട്ടില്ലെന്നും എക്സൈസ് നിയമത്തിൽ നിലവിലുള്ള വ്യവസ്ഥയിൽ ഭേദഗതി വരുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഡൽഹി സർക്കാർ. പുതിയ എക്‌സൈസ് പോളിസി 2021 പ്രകാരം എൽ -13 വിഭാഗത്തിലുള്ള കച്ചവടക്കാർക്ക് ഓൺലൈൻ മദ്യം വിതരണം ചെയ്യാൻ ഭരണകൂടം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ഒരു ലൈസൻസും നൽകിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മദ്യം ഹോം ഡെലിവറി ചെയ്യുന്നതിനുള്ള ലൈസൻസ് നൽകിയിട്ടില്ലെന്ന് ഡൽഹി സർക്കാർ - ഡൽഹി സർക്കാർ
നിലവിലുള്ള എൽ -13 ലൈസൻസ് ഭേദഗതി ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് സർക്കാർ
No license for home delivery of liquor issued, clarifies Delhi govt
Also Read: മാധ്യമപ്രവർത്തകരെ കൊവിഡ് മുൻനിര പോരാളികളാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹർജി
നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പുതിയ എക്സൈസ് നയപ്രകാരം വീടുകളിൽ മദ്യം എത്തിക്കാൻ ഡൽഹി സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ടുകൾ ഉയർന്നിരുന്നു. തുടർന്നാണ് സർക്കാർ വിശദീകരണവുമായി എത്തിയത്.