കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: മനീഷ് സിസോഡിയ - ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ

42,004 സജീവ കേസുകളും 4,45,782 റിക്കവറിയും 7,812 മരണങ്ങളും ഉൾപ്പെടെ 4,95,598 കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Delhi Deputy CM Manish Sisodia  Delhi government  No Reimposition of lockdown in Delhi  Spike in COVID-19 cases in Delhi  ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല  ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: മനീഷ് സിസോഡിയ  മനീഷ് സിസോഡിയ  ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ  ഡൽഹി ഉപമുഖ്യമന്ത്രി
ഡൽഹി

By

Published : Nov 18, 2020, 3:12 PM IST

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടാമത് ലോക്കഡൗൺ പ്രഖ്യാപിക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. കൊവിഡ് വൈറസ് കേസുകൾ വർധിക്കുകയും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ തലസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന അഭ്യൂഹത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ആവശ്യമെങ്കിൽ ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും തിരക്കേറിയ ചില സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. നവംബർ 15ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ദേശീയ തലസ്ഥാനത്തെ കൊവിഡ് സ്ഥിതി അവലോകനം നടന്നിരുന്നു. ആർ‌ടി-പി‌സി‌ആർ പരിശോധന ഇരട്ടിയാക്കുകയും മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ നിരവധി നടപടികളും അമിത്ഷാ പ്രഖ്യാപിച്ചിരുന്നു . 42,004 സജീവ കേസുകളും 4,45,782 റിക്കവറിയും 7,812 മരണങ്ങളും ഉൾപ്പെടെ 4,95,598 കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ABOUT THE AUTHOR

...view details