ദുര്‍ഗാപൂര്‍ (പശ്ചിമ ബംഗാള്‍): രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വാഗ്‌ദാനം നല്‍കുന്നതും പാലിക്കപ്പെടാതിരിക്കുന്നതും ഒരു പുതിയ കാര്യമല്ല. എന്നാല്‍, 35 വര്‍ഷമായി വിവിധ സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും വാഗ്‌ദാനങ്ങള്‍ വൃഥാവിലായതല്ലാതെ ഇതുവരെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഒരു പ്രദേശമാണ് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലെ കന്‍ക്‌സ വിദ്‌വിഹാര്‍. 30ഓളം കുടുംബങ്ങളിലായി നൂറുകണക്കിനാളുകളാണ് ഇവിടെ താമസിക്കുന്നത്.
നിരവധി കുടുംബങ്ങള്‍ക്ക് ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. കൂടാതെ കുടിവെള്ള ക്ഷാമവും പ്രദേശത്തെ വര്‍ഷങ്ങളായി അലട്ടുന്നു. മാത്രമല്ല, ആരെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഉടന്‍ തന്നെ സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കാന്‍ പ്രദേശത്ത് ഗതാഗത സൗകര്യമില്ല.
35 വര്‍ഷത്തോളമായി യാതൊരു വികസനവുമില്ല; വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ വോട്ട് നല്‍കില്ലെന്ന് പ്രദേശവാസികള്‍ യുവാക്കള്‍ അവിവാഹിതരായി തുടരുന്നു:35 വര്‍ഷമായി വിദ്‌വിഹാറിലെ പ്രദേശവാസികളുടെ അവസ്ഥ ഇതാണ്. ഇവിടെ വിവാഹിതരല്ലാത്ത പുരുഷന്‍മാര്‍ക്ക് ജീവിതപങ്കാളിയെ ലഭിക്കുന്നില്ല. അതിനാല്‍ തന്നെ ഭൂരിഭാഗം യുവാക്കളും നാടുവിട്ടു പോകുകയാണ് പതിവ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിവെള്ളം, തെരുവു വിളക്കുകള്‍, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്തിന്‍റെ ഇരു വശവും കൃഷിഭൂമിയായതിനാല്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് പാട്ടത്തിനാണ് ഇവര്‍ താമസിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നത് കാര്‍ഷിക മേഖലകള്‍ താണ്ടിയാണ്.
വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാതെ വോട്ട് നല്‍കില്ലെന്ന് പ്രദേശവാസികള്‍:ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ വീല്‍ചെയറിലാണ് അവരെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍, ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ നേരിടുമ്പോഴും തെരഞ്ഞെടുപ്പിന്‍റെ സമയമാകുമ്പോള്‍ പൊടിതട്ടിയെടുത്ത വാഗ്‌ദാനങ്ങളുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുമ്പോട്ടു വരും. എന്നാല്‍, ഇത്തവണയും പതിവ് നാടകം ആവര്‍ത്തിച്ച് കബളിക്കപ്പെടാതിരിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമെ വോട്ട് രേഖപ്പെടുത്താന്‍ എത്തുകയുള്ളു എന്ന ദൃഢപ്രതിജ്ഞയിലാണ് പ്രദേശവാസികള്‍.
'ഇത് ശരിക്കും നീണ്ടുനില്‍ക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് റോഡുകള്‍ എങ്ങനെ നിര്‍മിക്കാമെന്ന ആലോചനയിലാണ് പഞ്ചായത്ത്. റോഡ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്ന്' പ്രദേശവാസികളുടെ പരാതികള്‍ സ്വീകരിച്ച ശേഷം ഗ്രാമപഞ്ചായത്തംഗം സ്വപാന്‍ സൂത്രധാര്‍ പറഞ്ഞു.
ALSO READ:കടുവയ്‌ക്ക് കൂട്ടുനടന്ന 'സിങ്കപ്പെണ്ണ്' ; സുനിതയെന്ന ടൈഗര്‍ ട്രാക്കറുടെ ത്രസിപ്പിക്കും ജീവിതകഥ
പ്രദേശവാസികളുടെ പ്രതികരണം: 'എന്‍റെ വീട്ടില്‍ വിവാഹിതരല്ലാത്ത രണ്ട് പുരുഷന്‍മാരുണ്ട്. 35 വര്‍ഷമായിട്ടും ഇവിടുത്തെ പുരുഷന്‍മാരുടെ വിവാഹം നടക്കുന്നില്ല. അവര്‍ വീട് വിട്ട് ഓടിപോവുകയാണ്' പ്രദേശവാസിയായ സടു ബഗ്‌ടി പരാതിപ്പെട്ടു.
'35 വര്‍ഷമായി ഞങ്ങള്‍ പഞ്ചായത്ത് കേറിയിറങ്ങുകയാണ്. ഇതുവരെ റോഡ് വന്നിട്ടില്ല. പെണ്ണിനെയോ ചെറുക്കനെയോ ഈ ഗ്രാമത്തിലുള്ളവര്‍ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. ഞങ്ങള്‍ എന്ത് ചെയ്യും? എനിക്ക് ഒരു കുടുംബമുണ്ട്. ആരും ഇത്തവണ വോട്ട് നല്‍കില്ല'- മറ്റൊരു പ്രദേശവാസിയായ സുനില്‍ ബഗ്‌ഡി പ്രതികരിച്ചു.