ചണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നും കർഷകർ പുതിയ നിയമപ്രകാരം കൃഷി ആരംഭിക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാൽ അവ പുനപരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് കാർഷിക നിയമങ്ങളിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് കർഷകർ മനസിലാക്കണം. കാർഷിക നിയമങ്ങൾ നടപ്പാക്കട്ടെ. അവ പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാൽ അവയെപ്പറ്റി കൂടുതൽ പഠിക്കാൻ സർക്കാർ തയ്യാറാകും, ഖട്ടാർ പറഞ്ഞു.
ALSO READ:ഒഡീഷയിൽ 1690 കോടി രൂപയുടെ കൊവിഡ് സഹായ പാക്കേജ് പ്രഖ്യാപിച്ച് നവീൻ പട്‌നായിക്
കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്ത് കർഷക പ്രതിഷേധം ആളിക്കത്തുകയാണ്. കേന്ദ്രവും കർഷക നേതാക്കളും തമ്മിൽ പലതവണ ചർച്ചകൾ നടന്നിട്ടും പ്രശനത്തിന് ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെൻറ്ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ, ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ, എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്‍റ്) ആക്ട് എന്നീ ബില്ലുകൾക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്.