ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട പി സി ചാക്കോയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രംഗത്ത്. പാര്‍ട്ടിയില്‍ ഒറ്റ ഗ്രൂപ്പ് മാത്രമേ ഉള്ളൂവെന്നും അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
ഗ്രൂപ്പിസമെന്ന പിസി ചാക്കോയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് - പിസി ചാക്കോ
തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് ബിജെപിയെയും മറ്റ് എതിരാളികളെയും പരാജയപ്പെടുത്തുക എന്നതാണ് പാര്‍ട്ടിക്ക് മുന്‍പിലുള്ള ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സമരകാലം മുതൽ കോൺഗ്രസ് പാർട്ടി ആഭ്യന്തര ചർച്ചകള്‍ക്കായി നിലകൊള്ളുന്നു. മഹാത്മ ഗാന്ധി ഉണ്ടായിരുന്നപ്പോൾ, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ് എന്നിവരെല്ലാം എല്ലാ കാര്യങ്ങളും സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. കോൺഗ്രസിൽ ഇപ്പോഴും ആ പാരമ്പര്യം തുടരുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് ബിജെപിയേയും മറ്റ് എതിരാളികളെയും പരാജയപ്പെടുത്തുക എന്നതാണ് പാര്‍ട്ടിക്ക് മുന്‍പിലുള്ള ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.