ന്യൂഡല്‍ഹി : കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ ഗുരുതരമാകുമെന്നതിന് തെളിവുകളില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇത്തരത്തില്‍ രോഗം ബാധിക്കുമെന്ന് കാണിക്കാൻ ഇന്ത്യയിൽ നിന്നോ അന്താരാഷ്ട്ര തലത്തിൽ നിന്നോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വകഭേദമോ പഴയ വകഭേദമോ കുട്ടികളില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണുന്നില്ല. രാജ്യത്തെ രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും മറ്റ് രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്.