കേരളം

kerala

ETV Bharat / bharat

'സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡ് ക്രമവിരുദ്ധം' ; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന്‌ എന്‍സിബി - ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന്‌ എന്‍സിബി

No evidence Aryan Khan was part of conspiracy: ലഹരിക്കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന്‌ നാര്‍കോടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം

No evidence Aryan Khan was part of conspiracy  ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന്‌ എന്‍സിബി  No proof Aryan Khan
ഖാന്‍ കുടുംബത്തിന് ആശ്വാസം! ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന്‌ എന്‍സിബി

By

Published : Mar 2, 2022, 10:47 AM IST

No evidence Aryan Khan was part of conspiracy : ലഹരി മരുന്ന്‌ കേസില്‍ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന്‌ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡ്‌ ക്രമ വിരുദ്ധമാണെന്നുമാണ് റിപ്പോര്‍ട്ട്.

No proof Aryan Khan: റെയ്‌ഡ്‌ നടപടികള്‍ ചിത്രീകരിച്ചില്ലെന്നത് എന്‍സിബി പ്രധാന പിഴവായി ചുണ്ടിക്കാട്ടുന്നു. ആര്യന്‍ ഖാനില്‍ നിന്നും ലഹരിമരുന്ന്‌ പിടിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാവാദം നിലനില്‍ക്കില്ലെന്നും എന്‍സിബി കണ്ടെത്തി.

അതേസമയം എസ്‌ഐടിയുടെ അന്വേഷണം പൂർത്തിയായിട്ടില്ല. എൻസിബി ഡയറക്‌ടര്‍ ജനറൽ എസ്.എൻ പ്രധാന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇനിയും ദിവസങ്ങള്‍ എടുത്തേക്കും. രണ്ട്‌ മാസത്തിനകം എസ്‌ഐടി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. അന്തിമ തീരുമാനത്തിന് മുമ്പ് കേസില്‍ നിയമോപദേശവും തേടും.

Also Read: അഖില നാരായണൻ, സിനിമയില്‍ നിന്ന് അമേരിക്കൻ സൈന്യത്തിലേക്ക്... ചിത്രങ്ങൾ കാണാം

മുംബൈ തീരത്ത്‌ കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളരെ നാര്‍ക്കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒക്‌ടോബര്‍ മൂന്നിനായിരുന്നു നടപടി. ഇവരില്‍ നിന്ന്‌ 1.33 ലക്ഷം രൂപ, കൊക്കൈന്‍, ഹാഷിഷ്, കഞ്ചാവ്‌, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയെന്നായിരുന്നു എന്‍സിബി വാദം.

ഒരു മാസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്‌ടോബര്‍ 28നാണ്‌ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്‌. ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ്‌ കേസില്‍ ആര്യന്‍ ഖാന്‌ കോടതിയില്‍ ജാമ്യം നിന്നത്‌. രാജ്യം വിട്ട്‌ പോകരുത്‌, പാസ്‌പോര്‍ട്ട്‌ കോടതിയില്‍ കെട്ടിവയ്‌ക്കണം, വെള്ളിയാഴ്‌ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങി 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന്‍ അടക്കമുള്ള മൂന്ന്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചത്‌.

ആര്യന്‌ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹൈക്കോടതിയില്‍ ഹാജരായത്‌. ആര്യനില്‍ ലഹരി മരുന്ന്‌ പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന്‌ ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details