ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യാത്തത്. 100 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും 144 പേർ രോഗമുക്തി നേടുകയും ചെയ്‌തു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,36,260 ആയി ഉയർന്നു. ആകെ 6,24,326 പേർ രോഗമുക്തി നേടി. 10,882 മരണം സ്ഥിരീകരിച്ചു.
ഡൽഹിയിൽ കൊവിഡ് മരണമില്ല, കേസുകൾ കുറയുന്നു; ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ
24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 100 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു
ഡൽഹിയിൽ കൊവിഡ് മരണമില്ല, കേസുകൾ കുറയുന്നു; ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളെ അഭിനന്ദിച്ചു. ഡൽഹിയിലെ കൊവിഡ് കേസുകൾ കുറയുകയാണെന്നും വാക്‌സിൻ വിതരണം വേഗത്തിൽ തന്നെ നടക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ ഡൽഹിയിൽ 11,256,961 കൊവിഡ് പരിശോധനകൾ നടത്തിക്കഴിഞ്ഞു. നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 5.65 ശതമാനവും മരണനിരക്ക് 1.71 ശതമാനവുമാണ്.