ന്യൂഡൽഹി:കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അസൗകര്യങ്ങൾ ഉയർത്തിക്കാട്ടുകയും സഹായങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നവർക്കെതിരെ നടപടി എടുക്കരുതെന്ന് സുപ്രീംകോടതി. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓക്സിജന്‍റെ ലഭ്യതക്കുറവിനെ പറ്റി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി എടുത്തത് ചർച്ചയാകുന്നകിനിടെയാണ് കോടതിയുടെ പരാമർശം.
കൂടുതൽ വായനയ്ക്ക്:വാക്സിൻ പൊതു ഉൽപന്നം, വാക്സിൻ വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം
ഓക്സിജൻ, കിടക്കകളുടെ കുറവ്, ഡോക്ടർമാർ ഇല്ലാത്ത സാഹചര്യം എന്നിവയെക്കുറിച്ച് പോസ്റ്റുകൾ ഇടുന്നവർക്കെതിരെ വ്യാജപ്രചാരണത്തിന്‍റെ പേരിൽ യാതൊരു നടപടികളും സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി നിർദേശം. കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾ, ഡിജപിമാർ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ആർക്കെങ്കിലും എതിരെ നടപടിയെടുത്താൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എൽ.എൻ റാവു, എസ്.ആർ ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്.
കൂടുതൽ വായനയ്ക്ക്: കൊവിഡ് വ്യാപനം; സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും
കൊവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ഓക്‌സിജൻ വിതരണം, മരുന്ന് വിതരണം, വാക്‌സിൻ നയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഓക്‌സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ട അപകടകരമായ അവസ്ഥ പരിഗണിച്ച് ഏപ്രിൽ 22നാണ് സുപ്രീംകോടതി സ്വമേധയ കേസെടുത്തത്.