അഗർത്തല:ത്രിപുരയിലെ നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ (എൻഎൽഎഫ്‌ടി) പ്രവര്‍ത്തകൻ പിടിയില്‍. കിഷോർ ദെബർമ എന്നയാളാണ് അറസ്റ്റിലായത്. തിങ്കാളാഴ്ച തെലിയാമുര സബ് ഡിവിഷന് കീഴിലുള്ള ആംപി ചൗമുഹാനി പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എൻഎൽഎഫ്‌ടി തലവൻ ദിലീപ് ദെബർമയുടെ അടുത്ത അനുയായിയാണ് പിടിയിലായ കിഷോർ ദെബർമ എന്ന് പൊലീസ് പറഞ്ഞു. എൻഎൽഎഫ്‌ടി പരിശീലനം നേടിയ ആളാണ് കിഷോർ ദെബർമയെന്നും തെലിയാമുരയിൽ എൻഎൽഎഫ്ടിയിൽ രഹസ്യമായി ജോലി ചെയ്യുന്നുണ്ടെന്നും ജിറാനിയ പൊലീസ് വ്യക്തമാക്കി.
ത്രിപുരയിൽ നിരോധിത സംഘടനയിലെ പ്രവര്‍ത്തകൻ പിടിയില്‍
നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രവര്‍ത്തകൻ കിഷോർ ദെബർമയാണ് പിടിയിലായത്
ത്രിപുരയിൽ എൻഎൽഎഫ്‌ടി സംഘടനയിലെ തീവ്രവാദി പിടിയിൽ
സബ് ഡിവിഷണൽ പൊലീസ് ഓഫിസർ തെലിയാമുര സോണ ചരൺ ജമാതിയ, ഡെപ്യൂട്ടി കമാൻഡന്‍റ് 12 ബറ്റാലിയൻ ടി എസ് ആർ ശ്യാമൽ ദെബർമ എന്നിവർ ചേർന്നാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. ആയുധധാരികളായ ഒരു കൂട്ടം തീവ്രവാദികൾ നുഴഞ്ഞുകയറാൻ അനുയോജ്യമായ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (ടിടിഎഎഡിസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി ആക്രമണം നടത്തുകയാണ് സംഘത്തിന്‍റെ ലക്ഷ്യമെന്നും കിഷോർ പറഞ്ഞതായി പൊലീസ് അറിയിച്ചു.