കേരളം

kerala

ETV Bharat / bharat

നിവിന്‍ പോളിയുടെ ഏഴു കടൽ ഏഴു മലൈ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ - International Film Festival Rotterdam

Yezhu Kadal Yezhu Malai in Rotterdam fest: 53-ാമത് റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ പ്രീമിയര്‍ ചെയ്യാനൊരുങ്ങി നിവിന്‍ പോളിയുടെ ഏഴു കടൽ ഏഴു മലൈ.

Yezhu Kadal Yezhu Malai in Rotterdam fest  Nivin Pauly movie Yezhu Kadal Yezhu Malai  Nivin Pauly movie  Yezhu Kadal Yezhu Malai  Rotterdam fest  നിവിന്‍ പോളി  നിവിന്‍ പോളിയുടെ ഏഴു കടൽ ഏഴു മലൈ  ഏഴു കടൽ ഏഴു മലൈ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ  ഏഴു കടൽ ഏഴു മലൈ  റോട്ടർഡാം ഫിലിം ഫെസ്‌റ്റിവല്‍  Nivin Pauly movies  International Film Festival Rotterdam  53rd International Film Festival Rotterdam
Yezhu Kadal Yezhu Malai in Rotterdam fest

By ETV Bharat Kerala Team

Published : Dec 20, 2023, 11:52 AM IST

നിവിന്‍ പോളിയുടേതായി (Nivin Pauly) അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ഏഴു കടൽ ഏഴു മലൈ'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ 'ഏഴു കടൽ ഏഴു മലൈ' ലോക പ്രശസ്‌തമായ റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (Yezhu Kadal Yezhu Malai in Rotterdam fest). 53-ാമത് റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലാണ് ചിത്രം പ്രീമിയര്‍ ചെയ്യുക (International Film Festival Rotterdam).

2024 ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സര വിഭാഗത്തിലേയ്‌ക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ.

ദേശീയ അവാര്‍ഡ് ജേതാവായ റാം ആണ് സിനിമയുടെ സംവിധാനം. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ആണ് സിനിമയുടെ നിര്‍മാണം. ബിഗ് ബജറ്റിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

Also Read:പ്രേമത്തിന് ശേഷം സായ് പല്ലവിയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുമ്പോള്‍...

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദാണ് സിനിമയുടെ ചമയം. എന്‍കെ ഏകാംബരമാണ് ഛായാഗ്രഹണം. മതി വി എസ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ - സ്‌റ്റണ്ട് സില്‍വ, കൊറിയോഗ്രഫി -സാന്‍ഡി, കോസ്റ്റ്യൂം ഡിസൈനര്‍ - ചന്ദ്രക്കാന്ത് സോനവാനെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണയറപ്രവര്‍ത്തകര്‍.

നിവിൻ പോളിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co response). ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയായിരുന്നു 'രാമചന്ദ്രബോസ് ആന്‍ഡ് കോ'. ഹനീഫ് അദേനി (Haneef Adeni) സംവിധാനം ചെയ്‌ത ചിത്രം ഒരു പക്കാ ഫാമിലി എൻ്റര്‍ടെയിനറായാണ് തിയേറ്ററുകളില്‍ എത്തിയത്.

ഒരു കൊള്ളക്കാരന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ നിവിന്‍ പോളിക്ക്. നിവിന്‍ പോളിയെ കൂടാത വിനയ് ഫോർട്ട്, വിജിലേഷ്‌, ജാഫർ ഇടുക്കി, മമിത ബൈജു, ആർഷ ബൈജു എന്നിവരും ചിത്രത്തില്‍ അണിനിരന്നു. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിര്‍മിച്ചത്.

അതേസമയം ഡിജിറ്റല്‍ അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് താരം (Nivin Pauly OTT debut). 'ഫാര്‍മ' (Pharma) എന്ന ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ സീരീസിലൂടെയാണ് നിവിന്‍ പോളി ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത് (Disney Plus Hotstar series Pharm).

Also Read:Nivin Pauly set for OTT debut ഫാര്‍മയിലൂടെ ഒടിടിയില്‍ അരങ്ങേറാന്‍ ഒരുങ്ങി നിവിന്‍ പോളി

ABOUT THE AUTHOR

...view details