ന്യൂഡൽഹി:കൊവിഡ് മഹാമാരിക്കെതിരെ പൊരുതിയ സി.ആർ.പി.എഫ് ജവാന്മാരെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 'കൊറോണ വാരിയേഴ്സ്' എന്നാണ് ജവാന്മാരെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഗുരുഗ്രാമിൽ നടന്ന 82ാമത് സി.ആർ.പി.എഫ് പതാക ഉയർത്തൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'കൊറോണ വാരിയേഴ്സി'ന് പ്രശംസയുമായി നിത്യാനന്ദ് റായ് - കൊവിഡ് മഹാമാരി
ഗുരുഗ്രാമിൽ നടന്ന സി.ആർ.പി.എഫ് പതാക ഉയർത്തൽ ചടങ്ങിലാണ് ജവാന്മാരെ മന്ത്രി അനുമോദിച്ചത്
!['കൊറോണ വാരിയേഴ്സി'ന് പ്രശംസയുമായി നിത്യാനന്ദ് റായ് Nityanand Rai laud 'Corona Warriors' CRPF Nityanand Rai കൊറോണ വാരിയേഴ്സ് കൊവിഡ് മഹാമാരി covid pandemic](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11081872-369-11081872-1616216191607.jpg)
'കൊറോണ വാരിയേഴ്സ്' ന് പ്രശംസയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്
സമൂഹത്തിന് വേണ്ടിയവർ ചെയ്യുന്ന നിസ്വാർഥമായ സേവനങ്ങളും സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രയത്നവും പ്രശംസനീയാർഹമാണെന്ന് ആദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായ തീവ്രവാദം, ഇടതുതീവ്രത, ക്രമസമാധാനം പാലിക്കൽ എന്നിവയിൽ തുല്യ ചുമതലാബോധമാണ് ഓരോ പട്ടാളക്കാരനും കാണിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ജവാന്മാരെ ധീരത പുരസ്കാരവും ട്രോഫിയും നൽകി മന്ത്രി ആദരിക്കുകയുണ്ടായി.