പട്‌ന: നിതീഷ് കുമാറിനെ ഉപരാഷ്‌ട്രപതിയാക്കാന്‍ ചില മുതിര്‍ന്ന ജെഡിയു നേതാക്കള്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നെന്ന് ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി. 2020ലെ ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഈ ആവശ്യം ഉന്നയിച്ചത്. നിതീഷ് കുമാറിനെ ഡല്‍ഹിക്കയച്ചാല്‍ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ള ജെഡിയു നേതാക്കള്‍ ബിഹാറില്‍ ഉണ്ടായിരുന്നുവെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.
ചില ജെഡിയു നേതാക്കള്‍ക്ക് മുഖ്യമന്ത്രി മോഹം, നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബിജെപി
ബിജെപി ബന്ധം ഉപേക്ഷിച്ച് മഹാഗഡ്‌ബന്ധന്‍ സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. ഒരു സഖ്യകക്ഷിയേയും തങ്ങള്‍ വഞ്ചിച്ചിട്ടില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി.
ബിജെപി ബന്ധം ഉപേക്ഷിച്ച് മഹാഗഡ്‌ബന്ധന്‍ സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. നിതീഷ്‌കുമാര്‍ സ്ഥിരം ചതിയനാണെന്നാണ് ഇന്നലെ ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. അതിനിടെ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്‌കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ഇന്ന് (10.08.2022) സത്യപ്രതിജ്ഞ ചെയ്‌തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ബിജെപി ഒരു പാര്‍ട്ടിയേയും ഇതുവരെ വഞ്ചിച്ചിട്ടില്ലെന്ന് സുശീല്‍കുമാര്‍ മോഡി പ്രതികരിച്ചു. "ജെഡിയുവിനെ പിളര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു എന്നാണ് അവര്‍ പറയുന്നത്. ശിവസേനയുടെ ഉദാഹരണമാണ് ഇതിനായി ഉയര്‍ത്തികാട്ടുന്നത്. ശിവസേന പിളര്‍ന്നപ്പോള്‍ അവര്‍ ഞങ്ങളുടെ സഖ്യകക്ഷിയായിരുന്നില്ല. ഞങ്ങളുടെ സഖ്യകക്ഷികളെ ഞങ്ങള്‍ ഒരിക്കലും പിളര്‍ത്തിയിട്ടില്ല", സുശീല്‍ കുമാര്‍ പറഞ്ഞു.