കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേര് : നിതീഷ് കുമാര്‍ 'ഹാപ്പി'യാണ് ; ഇന്ത്യ മുന്നണിയുമായി അസ്വാരസ്യങ്ങള്‍ ഇല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി - പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യ മുന്നണി

Nitish Kumar INDIA Bloc : നേതൃയോഗത്തിന് പിന്നാലെ ഇന്ത്യ മുന്നണിയുമായി ഇടഞ്ഞെന്ന വാര്‍ത്തകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Nitish Kumar  Nitish Kumar INDIA Bloc  INDIA Bloc PM Candidate Discussion  Mallikarjun Kharge Nitish Kumar  INDIA Bloc Meeting  Parliament Election 2024 India Bloc  നിതീഷ് കുമാര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ  ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥി  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യ മുന്നണി  ഇന്ത്യ മുന്നണി നിതീഷ് കുമാര്‍ തര്‍ക്കം
Nitish Kumar INDIA Bloc

By ETV Bharat Kerala Team

Published : Dec 25, 2023, 2:58 PM IST

പട്‌ന (ബിഹാര്‍):ഇന്ത്യ മുന്നണിയില്‍ വിള്ളലുകള്‍ ഉണ്ടോയെന്നുള്ള ചര്‍ച്ചകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Bihar CM Nitish Kumar). ഡിസംബര്‍ 19ന് നടന്ന നാലാം യോഗത്തിന് പിന്നാലെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയും സഖ്യകക്ഷിയായ ജെഡിയുവും തമ്മില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥ്വത്തെ ചൊല്ലി അഭിപ്രായ ഭിന്നത നില നില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ഇപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത് (INDIA Bloc PM Candidate Discussion).

'മുന്നണിയുടെ തീരുമാനത്തില്‍ എനിക്ക് അതൃപ്‌തിയുണ്ടെന്നുള്ള തരത്തില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതെല്ലാം തന്നെ തെറ്റായ വിവരങ്ങളാണ്. ജെഡിയു കൂടി ഭാഗമായ ഇന്ത്യ മുന്നണി ഒരു തീരുമാനമെടുക്കുമ്പോള്‍ ഞാന്‍ എന്തിന് അസ്വസ്ഥത പ്രകടിപ്പിക്കണം?

2024ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. അത് ഉറപ്പാക്കുക എന്നതാണ് എന്‍റെയും ശ്രമം'- പട്‌നയില്‍ മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ പറഞ്ഞു (Nitish Kumar On INDIA Bloc PM Candidate Rumor).

ഹിന്ദി ഹൃദയ ഭൂമിയില്‍ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്‌ചയില്‍ ഇന്ത്യ മുന്നണിയുടെ നാലാം നേതൃയോഗം ചേര്‍ന്നത്. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (Mamata Banarji) ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുന്നണിയിലെ ഒരു വിഭാഗത്തിന്‍റെ ഈ ആവശ്യത്തില്‍ കണ്‍വീനര്‍ കൂടിയായ നിതീഷ് കുമാര്‍ അതൃപ്‌തനായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ നിതീഷ് കുമാറിന്‍റെ അതൃപ്‌തി മാറ്റാന്‍ രാഹുല്‍ ഗാന്ധി (Rahul Gandhi) ഇടപെടല്‍ നടത്തുകയും ചെയ്‌തു. ഡിസംബര്‍ 21ന് ബിഹാര്‍ മുഖ്യമന്ത്രിയെ ഫോണിലൂടെയാണ് രാഹുല്‍ ഗാന്ധി ആദ്യം ബന്ധപ്പെട്ടത്. ഒരു യോഗത്തിലായിരുന്നതിനാല്‍ ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിരുന്നില്ല.

Also Read :അദാനിയെ പുകഴ്ത്തി ശരദ്‌ പവാര്‍ ; വാഴ്‌ത്തല്‍ ഇന്ത്യ മുന്നണി അദാനിയെ വിമര്‍ശിക്കുമ്പോള്‍

മുന്നണി നേതൃയോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന നേതാക്കളുടെ ആവശ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിരസിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുന്നതിലാണ് ഇപ്പോള്‍ തങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം, നേരത്തെ ഇന്ത്യ മുന്നണി നേതാക്കളും നിതീഷ് കുമാറിന് ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനോട് അതൃപ്തിയാണെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. നിലവില്‍, തര്‍ക്കങ്ങളില്ലാതെ തന്നെ ഡിസംബര്‍ 31നകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി.

ABOUT THE AUTHOR

...view details