പാട്‌ന:ബിഹാര്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. പുതിയതായി ചുമതലയേറ്റ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉച്ചകഴിഞ്ഞ് രാജ്ഭവനിൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഷഹനവാജ് ഹുസൈൻ, റാണ രന്ധീർ സിംഗ്, സഞ്ജയ് സിംഗ്, നിതിൻ നവീൻ, നീരജ് കുമാർ ബാബ്ലൂ, സാമ്രാത് ചൗധരി, സഞ്ജീവ് ചൗരാസിയ, സഞ്ജയ് സരവ്ഗി, കൃഷ്ണ കുമാർ റിഷി, ഭഗീരതി ദേവി, പ്രമോദ് കുമാർ എന്നിവരാണ് മന്ത്രിസഭയിലെ പ്രധാന അംഗങ്ങള്‍.
ബിഹാര്‍ മന്ത്രിസഭാ വിപുലീകരണം; സത്യപ്രതിജ്ഞ ഇന്ന്
പുതിയതായി ചുമതലയേറ്റ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉച്ചകഴിഞ്ഞ് രാജ്ഭവനിൽ നടക്കും
നിതീഷ് കുമാർ നയിക്കുന്ന മന്ത്രിസഭ ചൊവ്വാഴ്ച വിപൂലീകരിക്കും
243 അംഗ ബിഹാർ നിയമസഭയിൽ എന്‍ഡിഎ 125 സീറ്റുകളാണ് നേടിയത്. എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയു 43, ബിജെപി 74, വിഐപി നാല്, എച്ച്എഎം നാല് എന്നിങ്ങനെയാണ് സീറ്റ് നില. മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 36 അംഗങ്ങളാകാം. ഇതിൽ ബിജെപിയിൽ നിന്ന് ഏഴ് പേരും ജെഡിയുവിൽ നിന്ന് അഞ്ച് പേരും വികാശീൽ ഇൻസാൻ പാർട്ടിയിൽ നിന്ന് ഒരാളും എച്ച്‌എഎം പാർട്ടിയിൽ നിന്നുള്ള ഒരാളുമാണുള്ളത്.